ബത്തേരി: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍, പ്രതിക്കൂട്ടിലായ പിണറായിസര്‍ക്കാര്‍ മുഖം രക്ഷിക്കാനുള്ള നീക്കവുമായി രംഗത്ത്. പ്രിന്‍സിപ്പാളിനെയും ഹെഡ്മാസ്റ്ററെയും സസ്പെന്‍ഡു ചെയ്തും രക്ഷാകര്‍തൃ സമിതി( പിടിഎ) പിരിച്ചുവിട്ടും എസ്എഫ്ഐയെക്കൊണ്ട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡെയറ്കടര് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിച്ചും ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാനായിരുന്നു ശ്രമം.
ക്ലാസ് മുറികള്‍ സുരക്ഷിതമാക്കാത്തതും സമയത്ത് ചികിത്സ ലഭ്യമാക്കാത്തതും വയനാട്ടില്‍ മെച്ചപ്പെട്ട ചികിത്സാസൗകര്യം ഒരുക്കാത്തതുമാണ് ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷെഹ്ല പാമ്പു കടിയേറ്റ് മരിക്കാന്‍ കാരണം. സര്‍ക്കാരിന്റെ, പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ, അനാസ്ഥയാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.പ്രിന്‍സിപ്പാള്‍ കരുണാകരനെയും പ്രധാന അധ്യാപകന് കെ. മോഹന്‍ കുമാറിനെയുമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സ്കൂള്‍ പിടിഎ കമ്മിറ്റിയും പിരിച്ചുവിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണിത്.
ഷെഹ്ല ഷെറിന്റെ മരണത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ അലയടയിക്കുകയാണ്. സ്കൂളിലെ കുട്ടികള്‍ ശക്തമായിട്ടാണ് പ്രതികരിച്ചത്. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്നരയോടെയാണ് ക്ലാസ് മുറിയില്‍ വെച്ച് ഷഹ്ലക്ക് പാമ്പുകടിയേറ്റത്. തന്നെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകന് ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ, കുട്ടിയുടെ കാല് മാളത്തില്‍ കുടുങ്ങി മുറിഞ്ഞെന്നു പറഞ്ഞ് അച്ഛനെ വിളിച്ചുവരുത്തുകയായിരുന്നു. നാലേകാലോടെ കുട്ടിയുടെ അച്ഛന് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. നാല് ആശുപത്രികളിലായി കുട്ടിയെയും കൊണ്ട് ഇവര്‍ കയറിയിറങ്ങുകയും ചെയ്തു. മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരിച്ചത്. ചികിത്സ വൈകിയതാണ് മരണത്തിന് കാരണം. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിന് അധ്യാപകനായ സി.പി.ഷജിലിനെയും ആന്റിവെനം കുത്തിവയ്ക്കാന്‍ മടികാണിച്ച ഡോക്ടറെയും വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: