ചിത്രകൂടത്തിലെ രാംഗഢില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള മലമുകളിലാണ് ഗുപ്ത ഗോദാവരി ഗുഹ. ചിത്രകൂടത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലങ്ങളിലൊന്ന്. ഭൂമിക്കടിയിലൂടെ ഒഴുകിയെത്തുന്ന ഗോദാവരി നദി ഈ ഗുഹാന്തര്‍ഭാഗത്ത് പ്രത്യക്ഷപ്പെട്ട് താഴോട്ടൊഴുകുന്നു. അതു ചെന്നു വീഴുന്നത് താഴെയുള്ള മറ്റൊരു ഗുഹയ്ക്കുള്ളിലാണ്. അവിടെയെത്തുമ്പോള്‍ നദി വീണ്ടും അപ്രത്യക്ഷമാകുന്നു. ഗുപ്തഗോദാവരി ഗുഹയുടെ മേല്‍ക്കൂരയില്‍ പുറത്തേക്ക് തള്ളിനില്ക്കുന്ന ശില കാണാം. ഇത് മയങ്ക് എന്ന രാക്ഷസന്റെ ശരീരാവശിഷ്ടങ്ങള്‍ പാറയായി രൂപം കൊണ്ടതാണെന്നാണ് ഐതിഹ്യം. സീതാദേവി കുളിക്കാനിറങ്ങിയ വേളയില്‍ മായങ്കാസുരനെത്തി വസ്ത്രങ്ങള്‍ അപഹരിച്ചോടി. അതു കണ്ട് കോപിഷ്ഠനായ ലക്ഷ്മണന് മയങ്കനെ വധിച്ച സ്ഥലമാണിത്. മൂര്‍ത്തിത്രയ രൂപങ്ങള്‍ അതിമനോഹരമായി കൊത്തിയിരിക്കുന്നു ഗുഹാകവാടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: