വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടക്കുന്ന ഇംപീച്ച്മെന്റ് നീക്കത്തെ അമേരിക്കയിലെ ഭൂരിപക്ഷം ആളുകളും എതിര്‍ക്കുന്നതായി സര്‍വ്വെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്ന് പുറത്തു വിട്ട സിഎന്‍ബിസി അമേരിക്ക എക്കണോമിക്സ് സര്‍വ്വെയില്‍ ഇംപീച്ച്മെന്റിനെ 47 ശതമാനം എതിര്‍ക്കുമ്പോള്‍ 44 ശതമാനം അനുകൂലിക്കുന്നതായി വെളിപ്പെടുത്തുന്നു.
അതേ സമയം ട്രംപിന്റെ അപ്രൂവല്‍ റേറ്റിംഗില്‍ സര്‍വ്വകാല കുറവ് അനുഭവപ്പെട്ടതായും സര്‍വേ ചൂണ്ടികാണിക്കുന്നു. ട്രംപിന്റെ ഇക്കണോമിക് അപ്രൂവല്‍ റേറ്റിംഗിലും ഇതേ അനുഭവം തന്നെയാണ്. അമേരിക്കന്‍ ജനത എടുത്തുചാടി ഇംപീച്ച്മെന്റിന് തയ്യാറല്ല എന്ന് സിഎന്‍ബിസി സര്‍വ്വെ റിപ്പബ്ലിക്കന്‍ പോള്സറ്റായ മൈക്ക് റോബര്‍ട്ട്സ് പറഞ്ഞു. ഇംപീച്ച്മെന്റിനെ കുറിച്ചു വ്യക്തതയില്ലാത്ത ഒമ്പതു ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ 88 ശതമാനം ഇംപീച്ച്മെന്റിനെ എതിര്‍ക്കുമ്പോള്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ 76 ശതമാനം ഇതിനെ അനുകൂലിക്കുന്നവരാണ്. ഇംപീച്ച്മെന്റ് നീക്കം സ്റ്റോക് മാർക്കറ്റിനെ 45 ശതമാനവും, ഇക്കണോമിയെ 40 ശതമാനവും ദോഷകരമായി ബാധിക്കുമെന്നും സര്‍വ്വെ ചൂണ്ടികാണിക്കുന്നു. അധികാരത്തില്‍ എത്തിയ നാള് മുതല്‍ തനിക്കെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി രംഗത്തെത്തിയ ഡമോക്രാറ്റിക് പാര്‍ട്ടിയോട് വെറുതെ സമയം കളയാതെ അമേരിക്കന്‍ ജനതക്ക് ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാകണമെന്ന് ട്രംപ് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: