ഒര്‍ലാന്റോ: സ്ക്കൂള് ഓഫീസ് റൂമില്‍ ബഹളം വയ്ക്കുകയും, അധ്യാപികയെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് ആറ് വയസ്സുള്ള ഒന്നാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയെ വിലങ്ങണിയിച്ച പോലീസ് ഓഫീസര്‍ ടര്‍ണര്‍ ഡെന്നിസ്സിനെ പിരിച്ചു വിട്ടു. ഒര്‍ലാന്റൊ പോലീസ് ചീഫ് റോളന് ആണ് ഇക്കാര്യം അറിയിച്ചത്.
ഒര്‍ലാന്റൊ ലൂസിയസ് ആന്റ് എമ്മ നിക്സന് അക്കാദമിയില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ആറ് വയസ്സുകാരിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ കമാണ്ടിങ്ങ് ഓഫീസറുടെ അനുമതി വേണമെന്ന നിയമം ലംഘിച്ചതിനാണ് പിരിച്ചുവിടല്‍.
പന്ത്രണ്ട് വയസ്സിനു താഴെയുള്ള കുട്ടികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ സൂപ്പർവൈസറുടെ അനുമതി വേണമെന്നും, പോലീസ് ഓഫീസറുടെ നടപടി നിയമ ലംഘനമാണെന്നും, കേസ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി കാത്തിരിക്കില്ലെന്നും പോലീസ് ചീഫ് പറഞ്ഞു.
സെപ്റ്റംബര്‍ 19 ന് പ്രിന്‍സിപ്പാളിന്റെ അനുമതി ഇല്ലാതെ ഈ ഓഫീസര്‍ മറ്റൊരു ആറ് വയസ്സുള്ള ആണ്‍കുട്ടിയേയും അറസ്റ്റ് ചെയ്തിരുന്നുവെന്നും ചീഫ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: