കഫം മുന്നിട്ടു നില്ക്കുന്ന കാസത്തില്‍ ശക്തമായ തലവേദന, തൊണ്ടയില്‍ കഫം നിറഞ്ഞതു പോലെ തോന്നല്‍, ഒച്ചയടപ്പ്, ശരീരത്തിന് ഭാരക്കൂടുതല്‍, വിശപ്പില്ലായ്മ, വായ്ക്ക് രുചിയില്ലായ്മ, നെഞ്ചില്പിടുത്തം ഇവയുണ്ടാകുന്നു. മഞ്ഞ കഫം തുപ്പുകയും പ്രാവു കുറുകുന്നതു പോലെ കുറുകയും ചെയ്യും. തൊണ്ടയില്‍ കഫം കെട്ടി നിന്നാല്‍ താഴെ പറയുന്ന മരുന്ന് കവിള്‍ക്കൊണ്ടാല്‍ ഒച്ചയടപ്പുമാറും. കഫം തുപ്പിപ്പോകും.
മരുന്നുണ്ടാക്കുന്ന വിധം: ഇഞ്ചി ഇടിച്ചു പിഴിഞ്ഞ നീര് 25 മില്ലിയെടുത്ത് അതില്‍ കുരുമുളക് പൊടി, തിപ്പലിപ്പൊടി, ഇന്തുപ്പ് എന്നിവ ഓരോന്നും ഐസ്ക്രീം സ്പൂണിന് ഒരു സ്പൂണ്‍ ( അര ഗ്രാം) വീതമെടുത്ത് 10 തുള്ളി വീതം നെയ്യും എള്ളെണ്ണയും ചേര്‍ത്ത് തിളയ്ക്കാറാവുന്നതു വരെ ചൂടാക്കുക. സഹിക്കാവുന്ന ചൂടാകുമ്പോള്‍ പത്തു തുള്ളി തേനൊഴിച്ച് അഞ്ചു മില്ലി വീതം കവിള്‍കൊള്ളുക. ഇത് പരമാവധി സമയം വായില്‍ വെച്ചശേഷം തുപ്പിക്കളയണം. ഇങ്ങനെ മൂന്നു തവണ ആര്വത്തിക്കണം. നാലാം തവണ ഉള്ളിലേക്ക് ഇറക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ തൊണ്ട, നെറ്റി, ചെവി എന്നിവിടങ്ങളിലെ കഫമെല്ലാം തുപ്പി പുറത്തു പോകും. സ്വരം തെളിയും. ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ക്കും സംഗീത സാധന നടത്തുന്നവര്‍ക്കും ശ്രേഷ്ഠമായ പ്രയോഗമാണിത്.
കഫകാസത്തിനുള്ള ചൂര്‍ണം തയ്യാറാക്കുന്ന വിധം:
മാതളത്തൊണ്ട് ഒന്നേകാല്‍ കിലോ, തിപ്പലി 500 ഗ്രാം, കുരുമുളക് 700 ഗ്രാം, ചുക്ക് 200 ഗ്രാം, ചവര്‍ക്കാരം (ഇരുണ്ടത്) 150 ഗ്രാം എന്ന കണക്കിലെടുത്ത്
നന്നായി പൊടിച്ച് ഒരു സ്പൂണ്‍ പൊടി വീതം ഇരട്ടി മധുരവും ശര്‍ക്കരയും ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് തിളപ്പിച്ച് പൊടിയോടു കൂടി കുടിക്കുക. ഈ പ്രയോഗം എത്ര പ്രായമായവരിലും ഉണ്ടയാകുന്ന കഫം നിറഞ്ഞ ചുമയെ രണ്ടു ദിവസത്തെ പ്രയോഗം കൊണ്ട് പൂര്‍ണമായും മാറും.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: