പ്രമേഹക്കാരുടെ ജ്വരം സാധാരണ ജ്വര( പനി) രോഗികളില്‍ നിന്ന് വ്യത്യസ്തമാണ്. അവര്‍ക്ക് സാധാരണ ജ്വരത്തിന് നല്കുന്ന മരുന്ന് ഫലിക്കില്ല. അവരുടെ രക്തത്തിലെ രസധാതുക്കള്‍ ക്ഷയിച്ച് പ്രതിരോധശക്തി നന്നേ കുറയും. കൂടാതെ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള രക്തചംക്രമണത്തില്‍ കാര്യമായ വ്യതിയാനമുണ്ടാകും. മാലിന്യങ്ങള്‍ കൊണ്ട് രക്തക്കുഴലുകളുടെ വ്യാസം കുറയുന്നതാണ് അതിനു കാരണം. ഇനി പറയുന്ന കഷായം കുടിച്ചാല്‍ പ്രമേഹരോഗികളിലെ ജ്വരം നാലു ദിവസത്തിനുള്ളില്‍ ഭേദമാകും. സാധാരണ ആരോഗ്യനിലയിലെത്തുകയും ചെയ്യും.
കഷായത്തിന് : നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, അടപതിയന്‍ കിഴങ്ങ്, ദേവതാരം, കാട്ടുജീരകം, കടുകുരോഹിണി, ചിറ്റമൃത്, കിരിയാത്ത്, കുടകപ്പാലയരി, പര്‍പ്പടകപ്പുല്ല്, ചുക്ക്, കുരുമുളക്, തിപ്പലി ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്, 100 മില്ലി വീതം തിപ്പൊലിപ്പൊടി മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും നാലുദിവസം തുടര്‍ച്ചയായി സേവിക്കുക. പ്രമേഹ രോഗികളിലെ ജ്വരം പൂര്‍ണമായും ഭേദമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: