നല്ലൊരു വിഭാഗം കുട്ടികളിലും ചുരുക്കം ചില മുതിര്‍ന്നവരിലും സൂര്യാസ്തമയത്തോടെ പനി ആരംഭിക്കുകയും സൂര്യോദയത്തോടെ പനി ശമിക്കുകയും ചെയ്യും. ഇതാണ് രാപ്പനി. രാപ്പനി മൂലം സാധാരണ പനികൊണ്ടുണ്ടാവുന്ന കഠിനമായ പനിയോ തലവേദനയോ, ക്ഷീണമോ, ഛര്‍ദിയോ മറ്റ്, അനുബന്ധ രോഗങ്ങളോ, ഉണ്ടാകാറില്ല. അനുബന്ധ രോഗങ്ങളെന്നാല്‍ ഒച്ചയടപ്പ്, തലവേദന, വയറ്റിളക്കം, ഛര്‍ദി, ചുമ എന്നിവ .
എന്നാല്‍ ശരീരപുഷ്ടിയേയും ഓര്‍മശക്തിയേയും ഇത് സാരമായി ബാധിക്കും. രാപ്പനി വന്നാല്‍ കൊത്തമ്പാലരിയും പൂവാം കുരുന്നിലയും സമം ഉണക്കിപ്പൊടിച്ച് കുട്ടികള്‍ക്ക് മുലപ്പാലിലും മുതിര്‍ന്നവര്‍ക്ക ് പശുവിന്‍ പാലിലും ദിവസേന രണ്ടു നേരം എന്ന കണക്കില്‍ നല്‍കുക.
വെള്ളിലയുടെ വെളുത്ത ഇല ഉണക്കിപ്പൊടിച്ച് മേല്‍പറഞ്ഞ രീതിയില്‍ സേവിക്കുക. അരയാല്‍ കൂമ്പ് മൂന്ന് ഗ്രാം (രണ്ട് നുള്ള്) പശുവിന്‍ പാലില്‍ അരച്ചു കൊടുക്കുക. ഇവയെല്ലാം വളരെ പ്രയോജനം ചെയ്യുന്ന പ്രയോഗങ്ങളാണ്. ഇങ്ങനെ ചെയ്താല്‍ രാപ്പനി പിന്നീടുണ്ടാകുന്നതല്ല.
വര്‍ഷകാലങ്ങളില്‍ ഛര്‍ദിയോടും വയറിളക്കത്തോടും കൂടി പനിയുണ്ടാകാറുണ്ട്. ഇങ്ങനെയുണ്ടാകുന്ന പനി പിത്തം മുന്നിട്ടു നില്‍ക്കുന്ന പനിയാകയാല്‍ പിത്തജ്വരം എന്നു പറയുന്നു. ഇത്തരം രോഗികള്‍ കൊത്തമ്പാലരി, മുത്തങ്ങാക്കിഴങ്ങ്, രാമച്ചം, ചന്ദനം, ശതാവരിക്കിഴങ്ങ്, മലര്‍, കൂവളത്തിന്‍ വേര്, ചുക്ക്, കുരുമുളക്, തിപ്പലി, ആടലോടക വേര്, പുത്തരിച്ചുണ്ട വേര്, ജീരകം, പെരും ജീരകം, ചിറ്റമൃത്, പര്‍പ്പടകപ്പുല്ല്, ഇവ ഓരോന്നും അഞ്ചുഗ്രാം വീതം എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിക്കുക.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: