ചിലതങ്ങിനെയാണ് ആദ്യം വെറുത്തതിനെ പിന്നീട് അമിതമായി ഇഷ്ടപ്പെടും. മോദിജി എനിക്കങ്ങിനെയാണ്. മുസ്ലിം ഘാതകന്, തീവ്രഹിന്ദുത്വവാദി, അമേരിക്ക പോലും വിസ അനുവദിക്കാത്തവന്, എന്തൊക്കെയായിരുന്നു. നുണകളുടെ മഞ്ഞുമല ഇടിഞ്ഞുപൊളിഞ്ഞു വീണത് ഗുജറാത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഒരു മലയാളിയെ കണ്ടുമുട്ടിയപ്പോഴാണ്. സാറേ, മോദിയെക്കുറിച്ച് കേരളത്തില്‍ പറഞ്ഞു പരത്തുന്നതല്ല സത്യം. സത്യം മറ്റൊന്നാണ്. പറയുന്നയാളോ കേള്‍ക്കുന്ന ഞാനോ അന്ന് ബിജെപിക്കാരനല്ല. അതും മറ്റൊരു പരമാര്‍ത്ഥം. കലാപമുണ്ടായിട്ടുണ്ട്. അതിന് തക്കതായ കാരണവും ഉണ്ടായിരുന്നു. ഗോദ്ര, വിറകുകൊള്ളിപോലെ പച്ചജീവന്‍ കത്തിയമര്‍ന്ന കാഴ്ച, മാംസം വെന്ത മണം… തുടര്‍ന്ന് ആളിപ്പടര്‍ന്ന കലാപം. സാറേ, ആക്രമിക്കപ്പെട്ട മുസ്ലിംങ്ങളുടെ വാര്‍ത്ത കൊടുക്കാന്‍ ആയിരം നാവുണ്ടായിരുന്നു. ശൂലത്തില്‍ കുത്തിയെടുത്ത ഭ്രൂണം എന്ന നുണക്കഥ. ഇതിനിടയില്‍ ഒരുപാട് ഹൈന്ദവരും ജീവന് വെടിഞ്ഞിട്ടുണ്ട്. ഓരോന്നായി മുന്നില്‍ നിരന്നപ്പോള്‍ പിന്നെ ഞാനും അന്വേഷണം നടത്തി.
വലിയ വോട്ടിങ് ശക്തിയായി മുസ്ലിങ്ങള്‍ ഉള്ള ഗുജറാത്തില്‍ എന്തുകൊണ്ട് വീണ്ടും വീണ്ടും മോദി തന്നെ ജയിച്ചു? മുസ്ലിം ഘാതകനായ മോദിയെ എന്തുകൊണ്ട് മുസ്ലിങ്ങള്‍ തോല്‍പ്പിക്കുന്നില്ല? കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും മോദി എങ്ങിനെ കുറ്റവിമുക്തനായി? ഇതിനുള്ള മറുപടി ഗുജറാത്തിലെ മുസ്ലിങ്ങള്‍ മോദിയെ ഇഷ്ടപ്പെടുന്നു എന്ന ചെറിയ ലോജിക്കില്‍ നിന്നുകൊണ്ട് തന്നെ. കേട്ടത് മുഴുവന്‍ വിഘടനശക്തികളും വിപ്ലവപാര്‍ട്ടികളും. കോണ്‍ഗ്രസ്സും സംഘപരിവാറിനെ അടിക്കാനുള്ള വടിയാക്കിക്കൊണ്ട് ഗുജറാത്ത് കലാപത്തെ നിറം പിടിപ്പിച്ച കഥകള്‍ കൊണ്ട് നിറച്ചു. ഇങ്ങ് കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയില്‍ വരെ സംഘവിരോധം വളര്‍ത്തുക എന്ന ലക്ഷ്യമായിരുന്നു. ഗുജറാത്തില്‍ ഒഴികെ മറ്റിടങ്ങളില്‍ ഇത് ഫലം കാണുകയും ചെയ്തു.
പിന്നീട് നാമറിഞ്ഞു, മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പോലും അന്വേഷണ ഏജന്‍സിക്ക് മുന്പില് മോദി ഒരു സാധാരണക്കാരനെ പോലെ ഹാജരായിരുന്നുവെന്നും, ചോദ്യം ചെയ്യലിന് വിധേയനായിരുന്നുവെന്നും. അന്വേഷണ ഏജന്‍സിക്ക് ഒന്നും കണ്ടെത്താനായില്ലെങ്കിലും മലയാളി സംവിധായകന് പോലും ഇന്നും മോദിജിയെ നരാധമന് എന്ന് ഒരുളുപ്പുമില്ലാതെ വിശേഷിപ്പിക്കുന്നു. അതിനുള്ള പ്രതിഫലമായി കിട്ടിയ സര്‍ക്കാര്‍ ഔദാര്യങ്ങളില്‍ വിഹരിക്കുന്നു. ചിട്ടിക്കേസില്‍ മമതയും ഹെറാള്‍ഡ് കേസില്‍ നെഹ്റുപരിവാറും എങ്ങിനെയാണ് അന്വേഷണത്തോട് സഹകരിക്കുന്നതെന്നും ഓര്‍ക്കണം.
തന്റെ നിരപരാധിത്വം തെളിയിച്ചുകൊണ്ടുതന്നെയാണ് മോദി പാര്‍ലമെന്റിന്റെ പടവുകള്‍ കയറിയത്, അഞ്ചുവര്‍ഷം കൊണ്ട് ഭാരതത്തിന്റെ ഹൃദയം കവര്‍ന്നത്, വികസനത്തിന് പുതിയഭാഷ്യം നല്‍കിയത്. അതില്‍ ദരിദ്രര്‍ ആദ്യമായി ചിരിച്ചു. മറയുള്ള ഇടങ്ങളില്‍ വിസര്‍ജനം നടത്തി. അവര്‍ക്കൊക്കെ ബാങ്ക് അക്കൗണ്ട് ഉണ്ടായി. പുകയില്ലാത്ത അടുക്കളയും വെളിച്ചമുള്ള വീടുകളുമുണ്ടായി. മരുന്ന് കിട്ടി, ചികിത്സ കിട്ടി, ഇന്‍ഷുറന്‍സ് കിട്ടി, തൊഴില്‍ കിട്ടി, വിദ്യാഭ്യാസം കിട്ടി. എല്ലായിടത്തും ആശ്വാസത്തിന്റെ കണിക.
ഭാരതത്തിന്റെ ഉത്തരഭാഗം മുതല്‍ ദക്ഷിണഭാഗം വരെ മോദിയെന്ന ഭരണാധികാരിയെ തിരിച്ചറിഞ്ഞപ്പോഴും കേരളവും തമിഴ്നാടും ഇപ്പോഴും പടച്ചുണ്ടാക്കിയ നുണകളുടെ തടവറയിലാണ്. തമിഴ്നാട്ടില്‍ ദ്രാവിഡരാഷ്ട്രീയമാണെന്നു പറയാം. പക്ഷെ കേരളത്തില്‍ അങ്ങനെയല്ല. സംഘപരിവാറിനെ ഇസ്ലാമിക വിരുദ്ധമാക്കി നിലനിര്‍ത്താന്‍ ഇടതും വലതും, അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളും ഓരോ നിമിഷവും നുണകള്‍ പ്രചരിപ്പിച്ചു വരുന്നു. ഇവരോട് ചേര്‍ന്ന് ജിഹാദി സംഘടനകളും പ്രവര്‍ത്തിക്കുന്നു എന്നതാണ് സത്യം. ഒപ്പം ചില ക്രിസ്ത്യന്‍ ലോബികളും.
മനോരമ മുതല്‍ ഏഷ്യാനെറ്റ് വരെ പടച്ചുണ്ടാക്കിയ രാഹുല്‍ തരംഗത്തില്‍ ഇത്തവണയും മലയാളി വീണു. പക്ഷെ ഇപ്പോള്‍ പറ്റിയ അബദ്ധമോര്‍ത്ത് മലയാളി ഉള്ളില്‍ കരയുന്നുണ്ടാവും. ചില മാധ്യമങ്ങള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറഞ്ഞു തല തല്ലിപ്പൊളിക്കുന്നു. തങ്ങളുടെ ജിഹാദി സ്വപ്നം തകര്‍ന്നടിയുന്നതോര്‍ത്ത് ചിലര്‍ കറുത്തദിനമാചരിക്കാന്‍ പുറപ്പെടുന്നു. ഹവാലാക്കച്ചവടക്കാരും മതംമാറ്റ ലോബികളും ആസനം ചൊറിഞ്ഞു നിലവിളിക്കുന്നു. പക്ഷെ ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ വെളിച്ചം കത്തിച്ചുവച്ചുകൊണ്ട് വിളിക്കുന്നു… മോദി.. മോദി.
ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് വിളിച്ചവന് തലയില്‍ മുണ്ടിട്ടു പുറത്തിറങ്ങാതെ ഒളിച്ചിരിക്കുന്നു. പ്രധാനമന്ത്രിക്കുപ്പായങ്ങള്‍ തുന്നി കാത്തിരുന്നവര്‍ ശോകഗാനം കേട്ടുറങ്ങുന്നു. കടന്നല്‍കൂട്ടം വന്ന് മോദിയെയും കൂട്ടരെയും കുത്തിക്കൊല്ലാന്‍ പ്രാര്‍ത്ഥിച്ച അമ്മച്ചി കുരിശു വരയിലാണ്. 20ല്‍ പത്തൊന്‍പതും പോയി ഒന്നു മിച്ചമായവന് സ്വപ്നം പോയിട്ട്, പ്രതീക്ഷ പോലുമില്ല. പത്തൊന്‍പതിനെ തോല്‍പ്പിക്കാന്‍ ബുദ്ധിപൂര്‍വം കളിച്ച ചില ബുദ്ധിരാക്ഷസന്മാരായ വോട്ടര്‍മാര്‍ അടുത്ത പണി കൊടുക്കാനുള്ള പണിപ്പുരയിലാണ്.
ചില വാര്‍ത്താഅവതാരകര്‍ ഇന്ന് നെഞ്ചകം പൊട്ടി മോദിയുടെ സത്യപ്രതിജ്ഞ റിപ്പോര്‍ട്ട് ചെയ്യും. ഞാന്‍ ഉള്ളില്‍ നിറയെ സന്തോഷത്തോടെ ആ കാഴ്ച കാണും. സങ്കടക്കാരെ, ഇനി 2029ല്‍ വെറുതെ ഒന്നു ശ്രമിച്ചു നോക്കാം. ഭാരതം കാവല്‍ക്കാരന്റെ കൈയില്‍ സുരക്ഷിതമാണ്. അത് അബ്ദുള്ളക്കുട്ടിയും പറഞ്ഞു കഴിഞ്ഞു. ഞാന്‍ തികഞ്ഞ തൃപ്തിയോടെ ഇന്ന് ഒരു തിരി തെളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: