ശാസ്ത്രീയ നാമം: Itomia panniculata
സംസ്കൃതം: ക്ഷീരവിദാരി, ഭൂമികൂഷ്മാണ്ഡ, പയസ്വിനി
തമിഴ്: അഞ്ചിലൈത്താളി
എവിടെ കാണാം: ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ തോടുകളുടെ വശങ്ങളിലും പുഴയോരത്തും മണ്ണിടിഞ്ഞ കല്‍ക്കെട്ടുകള്‍ക്കിടയിലും കാണാം.
പ്രത്യുത്പാദനം: കിഴങ്ങില്‍ നിന്ന്
പാല്‍മുതുക്ക് രണ്ടു തരത്തിലുണ്ട്. മധുരക്കിഴങ്ങിന്റെ നിറത്തിലുള്ളതിനെ വെളുത്ത പാല്മുതുക്കെന്നു പറയുന്നു. കറുത്ത പുറന്തൊലിയോടു കൂടിയ കരിമുതുക്കാണ് മറ്റൊന്ന്. ഔഷധങ്ങളില്‍ ഉപയോഗിക്കുന്നത് വെളുത്ത പാല്‍മുതുക്കാണ്.
ചില ഔഷധപ്രയോഗങ്ങള്‍:
പാല്മുതുക്കിന് കിഴങ്ങ്,. അടപതിയന്‍ കിഴങ്ങ്, തിപ്പലി, ജീരകം, ഉണക്കമഞ്ഞള്‍, ഉഴുന്നു പരിപ്പ്, കൂവപ്പൊടി, നെല്ലിക്കാത്തോട് എന്നിവ ഓരോന്നും 200 ഗ്രാം വീതമെടുത്ത് പൊടിക്കുക. അതിനു തുല്യ അളവില്‍ കല്‍ക്കണ്ടമെടുത്ത് പാവുകാച്ചി അതിലേക്ക് ഈ പൊടിയിട്ട്് ഇളക്കി ചൂടാറിയാല്‍ 300 മില്ലി വീതം നെയ്യും തേനും ചേര്‍ത്ത് കൂട്ടിയിളക്കി ലേഹ്യപാകമാക്കി ഭരണിയില്‍ സൂക്ഷിക്കുക. ഇതില്‍ നിന്നും അഞ്ചു ഗ്രാം വീതം രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിച്ച്, 50 മില്ലി പാലുകുടിക്കുക. ഇങ്ങനെ ശീലിച്ചാല്‍ ശരീരം പുഷ്ടിക്കും. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കും. ഇത് നല്ലൊരു പ്രസവരക്ഷയാണ്.
പാല്മുതുക്കിനെ ആയുര്‍വേദത്തില്‍ ബ്രഹണീയ (ശരീരം തടിപ്പിക്കുന്നത്) ഗണ ഔഷധത്തില്‍ പെടുത്തിയിരിക്കുന്നു. ഇത് ഉണക്കിപ്പൊടിച്ച് അഞ്ച് ഗ്രാം എടുത്ത് വെറുതേ പാലില്‍ കലക്കി കുടിച്ചാലും കുട്ടികളുടെ ശരീരപുഷ്ടി കൂടും. ച്യവനപ്രാശം തുടങ്ങിയ ലേഹ്യങ്ങളില്‍ ഇത് ധാരാളമായി ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: