
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ മാനവീയം വീഥിയില് അനുമതി വാങ്ങാതെ പ്രതിഷേധിച്ച സംഭവത്തില് പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര് വി വി രാജേഷ്.സംഘാടകര് കോര്പറേഷന്റെ അനുമതി വാങ്ങിയിരുന്നില്ല. പൊലീസിനോട് നടപടി ആവശ്യപ്പെട്ട് കത്ത് നല്കിയിരുന്നു. പിന്നെ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില് പൊലീസിനോട് വ്യക്തത തേടുമെന്ന് വ്യക്തമാക്കിയ വി വി രാജേഷ് തുടര്നടപടി ഉണ്ടാകുമെന്നും അറിയിച്ചു.
മാനവീയം വീഥിയില് നടന്ന പ്രതിഷേധ പരിപാടിയില് നടന് പ്രകാശ് രാജും പങ്കെടുത്തു. അനുമതിയില്ലാതെ സംഘടിപ്പിച്ച പരിപാടിയായതിനാല് പൊലീസ് എത്തി മൈക്ക് സെറ്റ് മാറ്റാന് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര് തടഞ്ഞു. വാക്കേറ്റം ഉണ്ടായതോടെ പൊലീസ് പിന്വാങ്ങി.