Kottayam

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: ചന്തക്കവലയില്‍ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ സംഭവത്തില്‍ അപകടത്തിന് ഇടയാക്കിയ ഡ്രൈവറുടെ ലൈസന്‍സും തണ്ടപ്ര എന്ന ബസിന്റെ ഫിറ്റ്നസും സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. ഡ്രൈവര്‍ കുറിച്ചി സ്വദേശി അതുല്‍ ബിജു പോലീസ് കസ്റ്റഡിയിലാണ്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. നട്ടാശേരി ഇഞ്ചേരിക്കുന്ന് പാറയില്‍ അഞ്ജലി അജയ് (19) ആണ് മരിച്ചത്.
ബസിന്‌റെ അമിതവേഗതയും തേയ്‌മാനം സംഭവിച്ച ടയറുകളുമാണ് അപകടകാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‌റെ പ്രാഥമികമായ കണ്ടെത്തല്‍.

 

Recent Posts