Kerala

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: അരങ്ങൊഴിഞ്ഞ ഗജരത്‌നം പല്ലാട്ട് ബ്രഹ്‌മദത്തന്റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.
പാലാ അമ്പാറയിലെ പല്ലാട്ട് തറവാട്ടിലെത്തിയ സുരേഷ് ഗോപി, തന്നെ കണ്ട് പൊട്ടിക്കരഞ്ഞ ബ്രഹ്‌മദത്തന്റെ വളര്‍ത്തമ്മയായ പല്ലാട്ട് കമലമ്മയെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു. ബ്രഹ്‌മദത്തന്‍ വെറുമൊരു ആനയായിരുന്നില്ലെന്നും ദേവീദേവന്മാരുടെ തിടമ്പേറ്റുക വഴി ദൈവിക ചൈതന്യം സ്വാംശീകരിച്ച ഗജശ്രേഷ്ഠനായിരുന്നുവെന്നും സുരേഷ്‌ഗോപി അനുസ്മരിച്ചു.
കുടുംബ സുഹൃത്തായ പാലാ നഗരസഭാ കൗണ്‍സിലര്‍ ബിജു പുളിക്കക്കണ്ടത്തിനൊപ്പം പല്ലാട്ട് വീട്ടിലെത്തിയ സുരേഷ് ഗോപിയെ അഡ്വ. രാജേഷ് പല്ലാട്ട്, മനോജ് പല്ലാട്ട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് ആനയെ തളച്ചിരുന്ന സ്ഥലവും സംസ്‌കാര കര്‍മ്മങ്ങള്‍ നടത്തിയ ഇടവും സന്ദര്‍ശിച്ച സുരേഷ് ഗോപി പൂക്കളും മുല്ലപ്പൂമാലയും സമര്‍പ്പിച്ച് പ്രണാമം അര്‍പ്പിച്ചു.

 

Recent Posts