Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: കോട്ടയം ചന്തക്കവലയില്‍ ഇന്നലെ വൈകിട്ടുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. നട്ടാശ്ശേരി ഇഞ്ചേരികുന്ന് പാറയില്‍ അജയന്റെ മകള്‍ അഞ്ജലി അജയ് (19) ആണ് മരിച്ചത്.
സ്വകാര്യ ബസ് അമിത വേഗത്തില്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഇറങ്ങിയോടിയ ഡ്രൈവറെ നാട്ടുകാരും പിടി കൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
പരിക്കേറ്റ മറ്റുനാലു പേര്‍ ജില്ലാ ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.
ചങ്ങനാശേരിയില്‍ നിന്ന് കോട്ടയത്തേക്ക് വന്ന തണ്ടപ്ര ബസാണ് അപകടത്തിനിടയാക്കിയത്. ശീമാട്ടിക്ക് എതിര്‍വശത്തുള്ള ഫുട്പാത്തിന്റെ ബാരിക്കേഡ് തകര്‍ത്ത്, വൈദ്യുതി പോസ്റ്റിലും ഇടിച്ച ശേഷമാണ് സമീപത്തെ കടയിലിടിച്ച് ബസ് നിന്നത്.
പരേതയായ സന്ധ്യയാണ് മരിച്ച അഞ്ജലിയുടെ മാതാവ്.

 

 

 

Recent Posts