Entertainment

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഉർവശി കേന്ദ്ര കഥാപാത്രമായെത്തി ഏറെ പ്രശംസകളേറ്റു വാങ്ങിയ ചിത്രമാണ് ‘ആശ’. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. തിയറ്ററിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്. സീ 5 മലയാളത്തിലൂടെ ഒക്ടോബര്‍ 16 മുതലാണ് ചിത്രം സ്‍ട്രീമിങ് ആരംഭിക്കുക.

സഫർ സനൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ മറ്റൊരു കഥാപാത്രമായെത്തി. വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിച്ചിരിക്കുന്നത്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത.