
കൊച്ചി ; എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതൊരു ബുക്കാക്കി രാഹുൽ ഗാന്ധിയ്‌ക്ക് അയച്ചു കൊടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു . ‘ എസ് ഐ ആർ അനിവാര്യമാണ് . അത് നടക്കണം . എസ് ഐ ആറിനെ പറ്റി രേവന്ത് റെഡ്ഡിയും പറഞ്ഞിട്ടുണ്ട്. ഇതൊക്കെ ഒരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം . ഇവിടെ ശവങ്ങളെ കൊണ്ടുവന്നുവരെ വോട്ട് ചെയ്യിച്ചവരുണ്ട് ‘ എന്നും സുരേഷ് ഗോപി പറഞ്ഞു.
ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ കൊണ്ടുവരുമെന്നും സുരേഷ് ഗോപി. എയിംസ് കേരളത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിനു യോജ്യമായ സ്ഥലം തൃശൂരാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണ്. എന്നാൽ തൃശൂരിൽ എയിംസിന് വേണ്ട ശാന്തമായ അന്തരീക്ഷം ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ തന്റെ കൂടെ ഇരിക്കണമെന്നും അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.