
നടൻ ജയം രവിയും സുഹൃത്തും ഗായികയുമായ കെനീഷ ഫ്രാൻസിസുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു . രവി മോഹനും കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുകവലിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാനാകുക. കഞ്ചാവ് ആണ് ഇരുവരും വലിക്കുന്നതെന്നാണ് വിമർശകരുടെ പ്രധാന ആരോപണം.
രവിയിൽ നിന്ന് വേർപിരിയുന്നുവെന്നും, ചെന്നൈ വിടുന്നുവെന്നുമൊക്കെ മുൻപ് കെനിഷ പറഞ്ഞിരുന്നു. അതിനു ശേഷമാണ് പുതിയ വീഡിയോ പുറത്ത് വന്നത്. വൈറലായ വീഡിയോയിൽ, രവി മോഹൻ പുകവലിക്കുന്നത് കാണാം, കെനിഷ അദ്ദേഹത്തിൽ നിന്ന് സിഗരറ്റ് വാങ്ങി പുക വലിക്കുന്നതും കാണാം.
രവിയും ഭാര്യ ആരതി രവിയും തമ്മിലുള്ള വിവാഹമോചന കേസിൽ നടനെ തുടക്കത്തിൽ പിന്തുണച്ചിരുന്നവർ പോലും ഇതോടെ നിലപാട് മാറ്റി. നടനെതിരെ രൂക്ഷ വിമർശനമാണ് എക്സ് പ്ലാറ്റ്ഫോമുകളിൽ അടക്കം ഉയരുന്നത്. നടനോടുണ്ടായിരുന്ന ബഹുമാനം പൂർണമായും നഷ്ടപ്പെട്ടുവെന്നും കാര്യങ്ങൾ ഇപ്പോൾ പൂർണമായും മാറിമറിഞ്ഞുവെന്നുമാണ് പലരും പറയുന്നത്.