Kerala

ശോഭയാത്രയില്‍ പങ്കെടുത്ത് എംഎല്‍എ മുഹമ്മദ് ഷിയാസ് ; അഭിവാദ്യമർപ്പിച്ച് അഷ്റഫലി ; ഇതൊന്നും സഹിക്കാൻ പറ്റില്ലെന്ന് ജിഹാദി, ഇടത് സംഘത്തിന്റെ നിലവിളി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംഎല്‍എ മുഹമ്മദ് ഷിയാസിന് അഭിനന്ദന പ്രവാഹം .കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മനാഫിനൊപ്പമാണ് മുഹമ്മദ് ഷിയാസ് ശോഭായാത്രയില്‍ പങ്കെടുത്തതെന്ന് കുറിപ്പില്‍ പറയുന്നു.

മതേതരത്വത്തിന്റെ യഥാർഥ മാതൃകയാണിതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുല്ലാര്‍ദേശം പള്ളുരുത്തി ശ്രീ ശങ്കരനാരായണ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്റെ വിഡിയോ എംഎല്‍എയും പങ്കുവച്ചിട്ടുണ്ട്.

മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ് എംഎല്‍എയുടെ നടപടിയെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു പറഞ്ഞു. .ജനപ്രതിനിധികൾ പിന്തുടരേണ്ട മാതൃകയാണി. നബിദിനമായാലും ശ്രീകൃഷ്ണ ജയന്തിയായാലും ഓണമോ ക്രിസ്മസോ പെരുന്നാളോ ആയാലും അവർക്ക് ഭേദചിന്ത അരുത്.

ഗണേശോത്സവങ്ങളും ഈദ് ഘോഷയാത്രകളും ദേശീയ പോരാട്ടത്തിന്റെ വേദിയാക്കിയ ബാലഗംഗാധര തിലകനെ നമ്മൾ മറക്കരുതെന്ന് കെപി ശശികല ടീച്ചർ പോസ്റ്റില്‍ പറഞ്ഞു. ആര്‍.എസ്.എസ് കൊണ്ടോട്ടിയില്‍ സംഘടിച്ച ശോഭായാത്രയ്‌ക്ക് മുസ്‌ലിം ലീഗ് എം.എല്‍.എയും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ ടി.പി അഷ്‌റഫലി അഭിവാദ്യമര്‍പ്പിച്ചു. ഇതിന്റെ ചിത്രം അഷ്റഫലിയും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.

അതേസമയം മുഹമ്മദ് ഷിയാസിനെതിരെ വർഗീയ വിഷം ചീറ്റി ജിഹാദികളും ഇടത് ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്. ഇതൊന്നും ഇസ്ലാമിന് നിരക്കുന്നതല്ലെന്നാണ് ചിലർ പറയുന്നത് . ആർ എസ് എസുമായി അടുക്കരുതെന്നാൺ` ചിലരുടെ ഉപദേശം.