Kerala

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന അടിക്കുറിപ്പ് നല്‍കി സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ച 19കാരനെതിരെ കേസെടുത്തു. കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്.

ഇന്‍സ്റ്റഗ്രാമിലാണ് 19കാരനായ അനുനന്ദ് പോസ്റ്റിട്ടത്. പ്രിയദര്‍ശിനി ഓലായിക്കര എന്ന പേജിലായിരുന്നു പോസ്റ്റ്. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും മനപ്പൂര്‍വമായി ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു. പരാതിക്കാരനും സിപിഎം പ്രവര്‍ത്തകര്‍ക്കും മാനസിക വിഷമമുണ്ടായി.പിണറായി സ്വദേശി സുധീറിന്റെ പരാതിയിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്.

 

 

Recent Posts