
മുംബൈ : മഹാരാഷ്‌ട്രയിലെ നാസിക്കിലെ ചില ഐടി കമ്പനികളില്‍ നടക്കുന്നത് കോര്‍പറേറ്റ് ജീഹാദെന്ന് ആരോപണമുയരുന്നു. ഇവിടുത്തെ ചില ഐടി സ്ഥാപനങ്ങളിലെ ജൂനിയര്‍ ജീവനക്കാരെ കമ്പനികളിലെ ഉന്നതര്‍ നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഈ ഐടി കമ്പനികളെ കേന്ദ്രീകരിച്ച് മതപരിവർത്തന മാഫിയകൾ.പ്രവര്‍ത്തിക്കുന്നതായും സംശയിക്കുന്നു. നാസിക്കിലെ ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ ഇസ്ലാമിസ്റ്റുകൾ ആയ അതേ കമ്പനിയിലെ തന്നെ സീനിയര്‍ ജീവനക്കാർ മതപരിവര്‍ത്തനം എന്ന ഗൂഢലക്ഷ്യത്തോടെ സമീപിക്കുകയാണെന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. .
ഇതിനാടി വ്യാജമായി വിവാഹ വാഗ്ദാനം വരെ ഇവര്‍ നല‍്കും. ചിലപ്പോള്‍ പ്രണയക്കെണിയില്‍ കുടുക്കി ലൈംഗികമായി ഉപയോഗപ്പെടുത്തി നിസ്സഹായരാക്കും. ഈ വഴികളെല്ലാം കമ്പനിയിലെ ജൂനിയര്‍ ആയ പെണ്‍കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിലേക്ക് എത്തിക്കാന്‍ ഉപയോഗപ്പെടുത്തുകയാണെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. 18നും 25നും ഇടയിൽ പ്രായമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
മഹാരാഷ്‌ട്രയിലെ നാസിക്കിലുള്ള ഒരു ബഹുരാഷ്‌ട്ര കമ്പനിയുടെ ബിപിഒ സെന്ററിനുള്ളിൽ പ്രവർത്തിക്കുന്ന നിർബന്ധിത മതപരിവർത്തന റാക്കറ്റിനെ ഇപ്പോള്‍ നാസിക്ക് പൊലീസ് അന്വേഷണത്തില്‍ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ്. ഇതൊരു കോർപ്പറേറ്റ് മതപരിവർത്തന ശൃംഖലയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. അന്വേഷണത്തിനോടുവിൽ ഈ കോർപ്പറേറ്റ് ഓഫീസിലെ മതപരിവർത്തന സംഘത്തിന്റെ ഭാഗമായ 6 ടീം ലീഡർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂനിയർ ലെവൽ വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്തതായി ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന കോർപ്പറേറ്റ് ജിഹാദ് പുറത്തുവന്നിരിക്കുന്നത്. കമ്പനിയിലെ ടീം ലീഡർമാരായി പ്രവർത്തിച്ചിരുന്ന ആസിഫ് അൻസാരി, ഷാഫി ഷെയ്‌ക്ക്, ഷാരൂഖ് ഖുറേഷി, റാസ മേമൻ, തൗസിഫ് അത്തർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മതം മാറാൻ സമ്മർദ്ദം ചെലുത്തിയതായി കാണിച്ച് എട്ട് വനിതാ ജീവനക്കാർ ആണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കൂടാതെ കമ്പനിയിലെ ജൂനിയർ ആയ ഒരു ഹിന്ദു യുവാവിനെ ഓഫീസ് സമയത്ത് നിസ്കരിക്കാൻ നിർബന്ധിച്ചു, നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചു എന്ന പരാതിയും ഇവര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.
18നും 25നും ഇടയിൽ പ്രായമുള്ളവരും താരതമ്യേന കുറഞ്ഞ വരുമാനമുള്ള വരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരും ആയ ജീവനക്കാരെ കണ്ടെത്തി അവർക്ക് സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ഓഫീസിനുള്ളിലെ ഗ്രൂപ്പുകളിലൂടെ പതുക്കെ മതപരമായ ആശയങ്ങൾ കുത്തിവെക്കുകയുമായിരുന്നു പ്രാഥമിക ഘട്ടത്തിൽ പ്രതികൾ ചെയ്തിരുന്നത്. ജോലിസ്ഥലത്തെ ചായകുടി നേരത്തോ ഉച്ചഭക്ഷണ സമയത്തോ ലളിതമായ മതപരമായ ചർച്ചകൾ നടത്തുകയും പിന്നീട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പ്രത്യേക മതവിഭാഗത്തിന്റെ നല്ല വശങ്ങള്‍ കാണിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഇവരെ മതത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നു. യുവാക്കളെയും ഇതേ രീതിയിൽ മതപരിവർത്തനത്തിന് ശ്രമിച്ചിരുന്നതായി സൂചനയുണ്ട്. വനിതാ ജീവനക്കാരുമായി ടീം ലീഡർമാർ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്യാറുണ്ടത്രെ. ഇവരുടെ ലക്ഷ്യം മതപരിവര്‍ത്തനം തന്നെ.
പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് ഇതുവരെ ഒമ്പത് എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.