Categories: India

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊൽക്കത്ത ; ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ അതിക്രമിച്ചു കയറി തൃണമൂൽ കോൺഗ്രസ് കൗൺസിലർ ആഷിം ബസുവിന്റെ അക്രമം . ഹിന്ദു സന്യാസിമാരെ ഉപദ്രവിക്കുകയും അവരെ പുറത്താക്കാൻ ശ്രമിക്കുകയുമായിരുന്നു ആഷിം .

മുനിസിപ്പൽ കോർപ്പറേഷന്റെ 70-ാം വാർഡിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് കൗൺസിലറാണ് ആഷിം ബസു . കൊൽക്കത്തയിലെ ഭവാനിപൂരിലെ ഭോലാനന്ദ ഗിരി ആശ്രമത്തിലാണ് സംഭവം .

പശ്ചിമ ബംഗാളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് മതസമ്മേളനത്തിനായി എത്തിയ സന്യാസിമാരെ ലക്ഷ്യമിട്ടായിരുന്നു അക്രമം . ആശ്രമം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് ആഷിം ഭീഷണിപ്പെടുത്തിയതായും , ആശ്രമത്തിലേക്കുള്ള വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കുമെന്ന് പറഞ്ഞതായും സന്യാസിമാർ പറഞ്ഞു.

മതപരമായ പരിപാടികൾ നടത്തി പ്രദേശത്ത് ഹിന്ദുമതം പ്രചരിപ്പിക്കാൻ ശ്രമിച്ചതാണ് ആഷിമിനെ പ്രകോപിതനാക്കിയത്. സംഭവത്തിന്റെ ഒരു വീഡിയോയിൽ, ആഷിം ബസു സന്യാസിമാരോട് ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ആക്രോശിക്കുന്നതും, പ്രാദേശിക വീടുകൾ സന്ദർശിക്കുന്നതിൽ നിന്ന് വിലക്കുന്നതും കാണാം . ,

കൗൺസിലർ തന്നെ ഫേസ്ബുക്കിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് . ഹിന്ദുക്കളെ ഒന്നടങ്കം അവഹേളിക്കുന്ന വീഡിയോയിൽ ആശ്രമത്തിന് പുറത്തുനിന്നുള്ള സന്യാസിമാർ എത്തിയതിനെ ചോദ്യം ചെയ്യുന്നുണ്ട്. ഒപ്പം കാവിധരിച്ച് നടക്കുന്നതിനെ പറ്റിയും ആഷിം ചോദ്യമുയർത്തുന്നു.

സന്യാസിമാരോട് അവർ എന്താണ് ചെയ്യുന്നതെന്ന് ആഷിം ചോദിക്കുന്നുണ്ട്. ഹിന്ദു സന്ദേശങ്ങൾ പ്രചരിപ്പിക്കാനാണ് അവിടെ എത്തിയതെന്ന് സന്യാസിമാർ മറുപടി നൽകിയപ്പോൾ, അതിനുള്ള അവകാശമില്ലെന്നും, ആശ്രമത്തിൽ നിന്ന് പോകണമെന്നുമാണ് ആഷിം പറയുന്നത് .

 

 

Recent Posts