
മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
പുനെ: വോട്ടെടുപ്പ് ദിനം പ്രമാണിച്ച് വ്യാഴാഴ്‌ച്ച കേരളത്തിലെ വീട്ടുകളിലും ദിവസം മുഴുവന്‍ കെടാവിളക്ക് കത്തിക്കണമെന്ന് പുനെയിലെ ശ്രീവിദ്യാ സാധനാ കേന്ദ്രത്തിന്റെ ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ പറഞ്ഞു. മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം പ്രമാണിച്ച് നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
കാലാകാലങ്ങളായി മാര്‍ക്‌സിസ്റ്റ് – കോണ്‍ഗ്രസ് മുന്നണികള്‍ തുടരുന്ന വ്യാപകമായ അഴിമതിയും മതവിഭജന രാഷ്‌ട്രീയവുമാണ് കേരളത്തിന്റെ വികസനത്തിന് ഏറ്റവും വലിയ രണ്ട് തടസങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ നല്ല ഭരണം ഉറപ്പാക്കാനായി ആദ്യകാല ആര്‍എസ്എസ് പ്രചാരകനും ആധ്യാത്മികാചാര്യനുമായിരുന്ന മാധവ്ജിയുടെ അനുഗ്രഹം വോട്ടര്‍മാര്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ മാധവ്ജിയുടെ ശിഷ്യ പരമ്പരയില്‍പ്പെട്ട പ്രമുഖ ശ്രീവിദ്യാ ഉപാസകന്‍ കെ.വി. രാജശേഖരന്‍, പുനെ ജനം ടിവി റിപോര്‍ട്ടര്‍ ബാബുരാജ്, നരേന്ദ്ര വൈശമ്പായന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.