Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ഇതര സംസ്ഥാനക്കാരായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതി പിടിയില്‍. കാസര്‍കോഡ് മൊഗ്രാല്‍ സ്വദേശി അബ്ദുല്‍ റസാക്ക് (38) നെ ആണ് അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂരിലെ വിവിധ പ്ലൈവുഡ് ഫാക്ടറികളില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയാണ് പ്രതി.കുട്ടികളെ പീഡിപ്പിക്കുന്നത് കണ്ട ഇയാളുടെ സുഹൃത്ത്, ശിശു സംരക്ഷണ സമിതിയെ വിവരമറിയിച്ചു.അവര്‍ കുട്ടികളുമായി ബന്ധപ്പെട്ട് നടത്തിയ കൗണ്‍സലിംഗിലാണ് വിവരങ്ങള്‍ പുറത്തു വന്നത്. തുടര്‍ന്ന് അബ്ദുല്‍ റസാക്കിനെ പിടികൂടുകയായിരുന്നു. പെരുമ്പാവൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ മക്കളാണ് സഹോദരിമാര്‍.

ജോലിക്ക് എത്തുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ തന്നെയാണ് പ്രതിയും കഴിഞ്ഞിരുന്നത്.ഇതിനിടെയാണ് കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചത്. പോക്‌സോയിലെ വിവിധ വകുപ്പുകള്‍ ചുമത്തി ഇയാളെ റിമാന്‍ഡ് ചെയ്തു.

 

Recent Posts