
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. ആഴ്ചകൾ നീണ്ട ഇടിവിന് ശേഷം വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പവന് 1,09,880 രൂപയായിരുന്നു വില. എന്നാൽ ഇന്ന് 2,920 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,12,800 രൂപയായി ഉയർന്നു.
വിപണി ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിംഗ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ഗ്രാമിന് 13,735 രൂപയാണ് നൽകേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. നിലവിൽ ഗ്രാമിന് 254.90 രൂപയും കിലോയ്‌ക്ക് 2,54,900 രൂപയുമാണ് വില.
പശ്ചിമേഷ്യൻ യുദ്ധഭീതിയിലാണ് നിലവിൽ സ്വർണത്തിന്റെ സഞ്ചാരം. മാർച്ചിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയെങ്കിലും നിലവിൽ നേരിയ മുന്നേറ്റത്തിലാണ്. അടിക്കടി ഉണ്ടാകുന്ന ട്രംപിന്റെ പ്രഖ്യാപനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട. ഏപ്രിൽ രണ്ടിന് 1,09,240 രൂപയായിരുന്നു വില. തൊട്ടടുത്ത ദിവസങ്ങളിൽ വില കൂടി. എന്നാൽ ഇന്നലെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.