
തിരുവനന്തപുരം :നിയമസഭ തിരഞ്ഞെടുപ്പിനുളള പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം.ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍ 2.71 കോടി വോട്ടര്‍മാര്‍ വ്യാഴാഴ്ച കേരളത്തിന്റെ അടുത്ത അഞ്ച് വര്‍ഷത്തെ ഭരണം ആര്‍ക്കെന്നത് തീരുമാനിക്കും
മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിന്റെ അവസാനം സംസ്ഥാനമാകെ ആവേശം അലതല്ലി.നഗര ങ്ങളും ഗ്രാമങ്ങളും രാഷ്‌ട്രീയ കക്ഷികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും സമ്പന്നമായി.
ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാന്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അരയും തലയും മുറുക്കി രംഗത്തെത്തി. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്.
ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളും കലാശക്കൊട്ടിനെ ആകര്‍ഷകമാക്കി. പ്രവര്‍ത്തകര്‍ നൃത്തച്ചുവടുകള്‍ വച്ച് അന്തരീക്ഷം ആവേശത്തിലാറാടിച്ചു.