Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

വിനീത വേണാട്ട് by വിനീത വേണാട്ട്
Apr 7, 2026, 12:14 pm IST
in Main Article

ഈ തെരഞ്ഞെടുപ്പില്‍ ഏവരും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍. അവിടെ നിലപാടുകൊണ്ട് ശ്രദ്ധേയനാകുന്നത് എന്‍ഡിഎ സ്ഥാനാ
ര്‍ഥി അഡ്വ. ബി. ഗോപാലകൃഷ്ണനാണ്. പതിറ്റാണ്ടുകളായി ഗുരുവായൂര്‍ അഭിമുഖീകരിക്കുന്ന വികസന മുരടിപ്പിന് അറുതി വരുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിക്കുന്നു. കാലങ്ങളായി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ജനപ്രതിനിധികള്‍, അന്താരാഷ്‌ട്ര തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലത്തിന്റെ പുരോഗതിക്കായി യാതൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഗോപാലകൃഷ്ണന്‍. തന്റെ വികസന കാഴ്ചപ്പാടുകള്‍ അദ്ദേഹം ജന്മഭൂമിയുമായി പങ്കുവയ്‌ക്കുന്നു.

1977 മുതല്‍ 2021 വരെ ഗുരുവായൂരിനെ പ്രതിനിധീകരിച്ച മുസ്ലീം നാമധാരികളായ എംഎല്‍എമാരുടെ പേരുകള്‍ പരസ്യപ്പെടുത്തിക്കൊണ്ട് സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡ് ഏറെ ചര്‍ച്ചയാവുകയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തല്ലോ? എന്താണ് ഇതിന് പ്രേരണയായത്?

52 ശതമാനം ഹിന്ദു സമൂഹം അധിവസിക്കുന്ന സ്ഥലമാണ് ഗുരുവായൂര്‍. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമാണ്. ഗുരുവായൂര്‍ ദേവസ്വം ഭരണത്തില്‍ ഒരാളെ നോമിനേറ്റ് ചെയ്യണമെങ്കില്‍ ഹിന്ദു എംഎല്‍എമാര്‍ക്ക് മാത്രമേ സാധിക്കൂ. അതൊക്കെ ഇതിന്റെയൊരു പരിപ്രേക്ഷ്യമാണ്. മലപ്പുറത്ത് 18 നിയോജക മണ്ഡലങ്ങളില്‍ 17ലും മുസ്ലീം നാമധാരികളാണ് മത്സരിക്കുന്നത്. എന്തുകൊണ്ടാണ് ഹിന്ദുക്കളെ ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കാതെ ഇടതുപക്ഷവും വലതുപക്ഷവും ഒഴിവാക്കുന്നത്? ഗീതാ ഗോപി ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ആളാണ്. അവര്‍ മത്സരിക്കുന്നത് നാട്ടികയിലാണ്. ബേബി ജോണ്‍ മാസ്റ്റര്‍ മത്സരിച്ചിരുന്നത് മണലൂരാണ്. ഗുരുവായൂരുകാരനായ വി.ടി ബല്‍റാം മത്സരിക്കുന്നത് തൃത്താലയിലാണ്. 50 വര്‍ഷമായി ഗുരുവായൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് മുസ്ലീമാണ്. അത് ആ വിഭാഗത്തിന്റെ കുത്തക സീറ്റായിട്ടാണ് കണക്കാക്കുന്നത്. അവര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു വികസനവും ഉണ്ടാകണമെന്നില്ല. ഈ മണ്ഡലത്തെ സംബന്ധിച്ച് വികസനമാണ് ആവശ്യം. വികസനത്തിന് മതമില്ല. പക്ഷേ തെരഞ്ഞെടുപ്പില്‍ മതം കൊണ്ടുവരുന്നു. അതു ഞാന്‍ ചൂണ്ടിക്കാണിച്ചു. അത് രാഷ്‌ട്രീയ ചരിത്രമാണ്.

ജനങ്ങളുടെ അഭിപ്രായം?
പൊതുസമൂഹം ഞാന്‍ പറഞ്ഞത് 100 ശതമാനവും ശരിയാണ് എന്ന പക്ഷക്കാരാണ്. ഞാന്‍ മതം പറഞ്ഞിട്ടില്ല, വര്‍ഗീയത പറഞ്ഞിട്ടില്ല. ഗോപാലകൃഷ്ണന്‍ പറഞ്ഞത് ശരിയാണെന്ന് സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനത്തില്‍ വരെ ചര്‍ച്ചയായി. കോണ്‍ഗ്രസിലും ചര്‍ച്ചയാണ്. ബ്രാഞ്ച് സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതുകൊണ്ടാണ് അവര്‍ പൊന്നാനിയിലെ കാര്യം എടുത്തു പറയുന്നത്. അവിടെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളാണ്. അവിടെ ഹിന്ദു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നാണ് പറയുന്നത്. ഗുരുവായൂരിനേയും പൊന്നാനിയേയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ല. 50 വര്‍ഷം ഒരു നിയോജകമണ്ഡലത്തിലെ സീറ്റ് ഒരു പ്രത്യേക മത വിഭാഗത്തിന് വേണ്ടി നീക്കി വയ്‌ക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? അതില്‍ മതമല്ലാതെ മറ്റെന്താണുള്ളത്? എന്തുകൊണ്ടാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം ഇല്ലാത്തത്, അഴിമതി തുടരുന്നത്, ഗുരുവായൂരിലെ അഴുക്കുചാല്‍ പദ്ധതിയൊന്നും ഫലപ്രദമാകാത്തത്? കാരണം ഈ ജനപത്രിനിധികള്‍ക്ക് വികസനത്തില്‍ താല്‍പര്യമില്ല. ഇവരെ ജയിപ്പിക്കുന്നത് പ്രത്യേക വിഭാഗത്തിന്റെ വോട്ടാണ്. ഗുരുവായൂരിന്റെ പാരമ്പര്യവും ഈ പവിത്രഭൂമിയുടെ സവിശേഷതയും ഉള്‍ക്കൊള്ളുന്നവര്‍ തുറന്നുപറയാന്‍ ആഗ്രഹിച്ച കാര്യമാണ് ഞാന്‍ പറഞ്ഞത്.

ഇവിടെ നിന്നു തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്ക് അഴിമതി ഇല്ലാതാക്കുന്നതില്‍ താല്‍പര്യം ഇല്ല. ഒരാള്‍ക്ക് നിലവിളക്ക് ഹറാമാണ്. മറ്റൊരാള്‍ അവിശ്വാസിയും. ക്ഷേത്രം എത്ര തകര്‍ന്നോ അത്രയും നല്ലത് എന്ന് പറയുന്ന ആള്‍. തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇവരൊക്കെ ചന്ദനം പൂശും. വോട്ട് കിട്ടാന്‍. പക്ഷേ ഉള്ളിന്റെയുള്ളില്‍ ഗുരുവായൂരിനോട്, ആ സാംസ്‌കാരിക ഭൂമിയോട് താല്പര്യമില്ല. ഗുരുവായൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതിന്റെ പിന്നില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ട്. മത തീവ്രവാദികളുടെ ഹിഡന്‍ അജണ്ടക്ക് വശംവദരായാണ് ഇവിടെ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത്. ഇത്തരത്തിലുള്ള അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടാണ് തീവ്രവാദ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ഈ സാംസ്‌കാരിക കേന്ദ്രങ്ങളെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം. ഗുരുവായൂര്‍ മേഖലയിലെ ഏതാണ്ട് എല്ലാ സ്ഥലത്തും ഭീകരവാദികള്‍ വളരെ ശക്തമാണ്. ഇവരെയൊക്കെ തൊട്ടും തലോടിയും സംരക്ഷിക്കുകയാണ്. ഇതൊക്കെ ചോദിച്ചാല്‍ വര്‍ഗീയം. അങ്ങനെയെങ്കില്‍ മതത്തിന്റെ പേരില്‍ വോട്ടു പിടിക്കുന്നവരല്ലേ മുസ്ലിം ലീഗ്. ഞാന്‍ ഒരു മതത്തിന് എതിരായിട്ടും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. അത് പറയും. നാളെയും പറയും.

ഗുരുവായൂരില്‍ വന്‍ സ്ത്രീ മുന്നേറ്റം ദൃശ്യമാണല്ലോ.

എല്ലാ സ്ത്രീകളുടെയും മനസ്സില്‍ ഒരു രാധയുണ്ട്. ഗുരുവായൂരാണ്. സ്വാഭാവികമായിട്ടും രാധയാവാന്‍ അവര്‍ ആഗ്രഹിക്കും. ആ മണ്ണിനെ, പൈതൃകത്തെ സംരക്ഷിക്കണം എന്ന ബോധ്യം അവര്‍ക്കുണ്ട്. കഴിഞ്ഞ ദിവസം അമ്മമാരുടെ ഒരു പരിപാടി രാധായനം എന്ന പേരില്‍ നടത്തിയിരുന്നു. ആ പേരിട്ടതിന് സിപിഎം കൊടുത്ത പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. രാധ എന്ന് പറഞ്ഞാല്‍പ്പോലും മതം ആണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഗോപാലകൃഷ്ണന്‍ എന്ന് പറയാന്‍ പറ്റുമോ? മൂവായിരത്തിനടുത്ത് സ്ത്രീകളാണ് ഗുരുവായൂര്‍ നഗരത്തെ അന്ന് പ്രദക്ഷിണം ചെയ്തത്. അത്രയും ഉജ്ജ്വലമായ സ്ത്രീ മുന്നേറ്റമാണ് നടക്കുന്നത്. ഇവിടെ തീരുമാനം എടുത്തിട്ടുള്ളത് സ്ത്രീകളാണ്. ഗുരുവായൂരിലെ മണ്ണ് സംരക്ഷിക്കും. ആ പ്രതിജ്ഞയാണ് അവര്‍ എടുക്കുന്നത്. 139 നിയോജകമണ്ഡലങ്ങളില്‍ നടക്കുന്നത് രാഷ്‌ട്രീയ പോരാട്ടമാണ്. പക്ഷേ ഗുരുവായൂരില്‍ നടക്കുന്നത് രാഷ്‌ട്രീയ മത്സരമല്ല. ഗുരുവായൂരെന്ന പവിത്ര ഭൂമി വീണ്ടെടുക്കാനുള്ള സാംസ്‌കാരിക യുദ്ധമാണ്.

മണ്ഡലം നേരിടുന്ന വികസന പ്രശ്‌നങ്ങള്‍?
അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമാണ് ഗുരുവായൂര്‍. ഇവിടെ ശുദ്ധമായ കുടിവെള്ളം ഉണ്ടോ? എല്ലാ കിണറുകളും ബാക്ടീരിയ നിറഞ്ഞതാണ്. അഴിമതിയാണ് എല്ലായിടത്തും. കുങ്കുമത്തിലും ചന്ദനത്തിലും ശര്‍ക്കരയിലും പാലിലും പഞ്ചസാരയിലും വരെ അഴിമതിയാണ്. രണ്ടായിരം കിലോ ഭാരമുള്ള ഉരുളി അടക്കം കാണാനില്ലെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. കൃത്യമായ ഓഡിറ്റിങ് നടക്കുന്നില്ല. കേരളത്തില്‍ രാമച്ചം കൃഷിക്ക് പ്രസിദ്ധം ഗുരുവായൂരാണ്. ഇപ്പോള്‍ കൃഷി നടക്കുന്നില്ല. രാമച്ചം വളര്‍ന്നാല്‍ മതതീവ്രവാദികള്‍ വന്നു കത്തിച്ചു കളയും. അതാണ് സ്ഥിതി. ചാവക്കാട് ബീച്ചില്‍ ദുര്‍ഗന്ധം കാരണം നില്‍ക്കാന്‍ പറ്റില്ല.

ശ്മശാനങ്ങള്‍ ശോചനീയാവസ്ഥയിലാണ്. സംസ്‌കരിക്കാന്‍ എത്തുന്നത് പാവപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരാണ്. മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്തിന്
ഒരു പരിശുദ്ധി ഉണ്ടാവണം. ഒരു കോടി അമ്പത് ലക്ഷം രൂപ കൊണ്ട് പുന്നയൂരില്‍ ഉണ്ടാക്കിയ ശ്മശാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. എട്ട് വര്‍ഷമായി വടക്കേക്കാട് ആശുപത്രി അടഞ്ഞു കിടക്കുന്നു. കായലിനടുത്തുള്ള വീടുകളിലെല്ലാം ഉപ്പുവെള്ളം കയറുകയാണ്. ഒരു നടപടിയും എംഎല്‍എമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വികസനവുമായി ബന്ധപ്പെട്ട് യാതൊന്നും നടക്കുന്നില്ല. ഈ അവസ്ഥ മാറണം.

ഗുരുവായൂരിന്റെ വികസന സങ്കല്‍പങ്ങള്‍?
ഗുരുവായൂര്‍ ക്ഷേത്രവും, പാലയൂര്‍ പള്ളിയും ചാവക്കാട് ബീച്ചും മണത്തല വിശ്വനാഥ ക്ഷേത്രവും എല്ലാം ചേര്‍ന്ന അന്തര്‍ദേശീയ തീര്‍ത്ഥാടന ഇടനാഴി സജ്ജമാക്കാന്‍ പറ്റും. എന്തുകൊണ്ടാണ് താജ് ഹോട്ടല്‍ ഗുരുവായൂരില്‍ വരാത്തത്? ചാവക്കാട് വരാത്തത്? അതൊക്കെ വന്നാല്‍ ഗുരുവായൂര്‍ നിവാസികള്‍ക്ക് ഗുണകരമാകും. കച്ചവടക്കാര്‍, വ്യാപാരികള്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ ഇവര്‍ക്കൊക്കെ ഗുണമുണ്ടാകും. ഭൂമിക്ക് വില കൂടും. ലോകത്തെ ഏറ്റവും പ്രസിദ്ധ ശ്രീകൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂര്‍. അന്താരാഷ്‌ട്ര തീര്‍ത്ഥാടന കേന്ദ്രത്തിന് അനിവാര്യമായ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ മുന്‍ ജനപ്രതിനിധികള്‍ യാതൊന്നും ചെയ്തില്ല. തൃശൂരില്‍ വന്നിറങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വരാന്‍ യാതൊരു സൗകര്യവുമില്ല. മോദി സര്‍ക്കാര്‍ വന്നശേഷമാണ് ഒരു ട്രെയിന്‍ ഷട്ടില്‍ അടിക്കാന്‍ തുടങ്ങിയത്. ഗുരുവായൂര്‍ ദേവസ്വത്തിന് തന്നെ ഗതാഗത സൗകര്യം ഒരുക്കാന്‍ സാധിക്കുമായിരുന്നു. ഇവിടെ നല്ല ആശുപത്രിയില്ല. അതിന് തൃശൂര്‍ വരെ എത്തണം. എന്തുകൊണ്ടാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ഗുരുവായൂരപ്പന്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ സാധിക്കാത്തത്? ഞാന്‍ ജയിച്ചാല്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി കൊണ്ടുവരും. അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയുണ്ട്. കേന്ദ്രത്തിന്റെ അനുമതിയും വാങ്ങാന്‍ സാധിക്കും.

ഗുരുവായൂര്‍ ടൗണ്‍ഷിപ്പ് ആണ് വിഭാവനം ചെയ്യുന്ന മറ്റൊന്ന്. ഇന്നു മതിയായ പാര്‍ക്കിങ് സൗകര്യമില്ല. പ്രശ്‌നം പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ് ഒന്നും ചെയ്തിട്ടുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിപ്രകാരമാണ് പാര്‍ക്കിങ് സംവിധാനം സജ്ജമാക്കിയത്. അമൃത് പദ്ധതി കാര്യക്ഷമമായി നടപ്പാക്കും. ഈ പദ്ധതിയിലൂടെ അഴുക്കുചാല്‍ നവീകരിക്കാം. ഇപ്പോള്‍ മാലിന്യവാഹിനിയായ ചക്കംകണ്ടം കായല്‍ മാലിന്യമുക്തമാക്കും. ഗതാഗത സൗകര്യവും പാര്‍ക്കിങ്ങും മെച്ചപ്പെടുത്തും.

ക്ഷേത്രത്തില്‍ വരി നില്‍ക്കുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യമില്ല. അവര്‍ക്ക് ദാഹജലം നല്‍കുന്നില്ല. ദൂരദേശത്തുനിന്നടക്കം ദര്‍ശനത്തിന് വരുന്നവരോട് മര്യാദകെട്ട സമീപനമാണ് ദേവസ്വം അധികൃതര്‍ക്കുള്ളത്. ദേവസ്വം ബോര്‍ഡിലേക്ക് പിന്‍വാതില്‍ വഴിയാണ് നിയമനം. ഞാന്‍ ജയിച്ചാല്‍ എനിക്ക് ക്ഷേത്രത്തിനുള്ളില്‍ കയറാം. അതാണ് പ്രധാനം. ഭക്തര്‍ക്കുവേണ്ട സൗകര്യങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാം. ഭക്തരെ ചൂഷണം ചെയ്യുന്നവരെ ചോദ്യം ചെയ്യാം. അഴിമതി തടയാം. കുടിവെള്ളം കൊണ്ടുവരാം. ക്യൂ സംവിധാനം അനുയോജ്യമായ വിധത്തിലാക്കാം. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കാവശ്യമായ ഇടപെടലുകള്‍ നടത്താം. ഇതെല്ലാം എന്റെ ഉറപ്പാണ്.

ലോകത്തിലെ വലിയ ക്ഷേത്ര നഗരിപോലെ ഗുരുവായൂരിന്റെ മുഖച്ഛായ മാറ്റും. മണ്ഡലത്തിലെ ജനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടായിരിക്കും വികസനം. ഗുരുവായൂര്‍ ക്ഷേത്രമാണ് അതിന്റെ സാമ്പത്തിക ഭൂമിക. ആ ക്ഷേത്രത്തെ അടിസ്ഥനമാക്കിയാണ് ആ പ്രദേശത്തിന്റെ വളര്‍ച്ച. നരേന്ദ മോദി എങ്ങനെയാണോ വാരാണസിയെ ഇന്നത്തെ നിലയിലാക്കിയത് അതേപോലെ ഗുരുവായൂരിനെ മാറ്റും. മണ്ഡലത്തില്‍ മാറ്റത്തിന്റെ കാറ്റുവീശും.

Tags: Chennai-Guruvayoor ExpressNDA candidateAdv. B. GopalakrishnanStanding up for GuruvayurPOLICE ME
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

പുതിയ വാര്‍ത്തകള്‍

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.