
തിരുവല്ല : തിരുവല്ലയില്‍ എത്തി പ്രസംഗിച്ച് മടങ്ങിയ ശേഷം മോദിയുടെ സുരക്ഷയുടെ ചുമതല വഹിക്കുന്ന എസ് പിജി സംഘത്തിന് മോദിയുടെ ഫോണ്‍ എത്തി. സുരക്ഷാപ്രശ്നമാണോ എന്ന് ആശങ്കപ്പെട്ടവര്‍ക്ക് ലഭിച്ചത് മോദിയുടെ ഒരു അപേക്ഷയാണ്. തിരുവല്ലയിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലെ മേശമേല്‍ ഉണ്ടായിരുന്ന പേപ്പര്‍ വെയ്റ്റ് മോദിയ്‌ക്ക് വേണം. അത് രണ്ടെണ്ണം വാങ്ങി ഉടനെ ദല്‍ഹിയിലേക്ക് അയയ്‌ക്കണം.
ദല്‍ഹിയില്‍ കിട്ടാത്ത എന്ത് പേപ്പര്‍ വെയ്റ്റാണ് തിരുവല്ലയില്‍ ഉള്ളത്. അന്വേഷിച്ചപ്പോഴാണ് അത് ചൈനീസ് വാസ്തു വിദ്യയായ ഫെങ് ഷൂയി തത്വപ്രകാരം ഉണ്ടാക്കിയിട്ടുള്ള പ്രത്യേക പേപ്പര്‍ വെയ്റ്റാണ്. 16 ഇതളുകളുള്ള കറക്കാന്‍ കഴിയുന്ന ക്രിസ്റ്റല്‍ പേപ്പര്‍ വെയ്റ്റ്. ഈ ഫെങ് ഷൂയി താമര പേപ്പര്‍ വെയ്റ്റുകള്‍ സ്നേഹത്തിന്റെയും പരിശുദ്ധിയുടെയും പരിപൂര്‍ണ്ണതയുടെയും പ്രതീകമായാണ് കണക്കാക്കുന്നത്.
തിരുവല്ലയിലെ സ്വകാര്യബസ് സ്റ്റാന്‍റിന് സമീപമുള്ള കടയില്‍ നിന്നാണ് എന്‍ഡിഎ ഓഫീസിലേക്ക് ഇത് വാങ്ങിയിരുന്നത്. അത് ഉടനെ തന്നെ വാങ്ങി കൊടുത്തയയ്‌ക്കുകയും ചെയ്തു. തിരുവല്ലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമാണ് മോദി എത്തിയത്. ഗ്രീന്‍ റൂമിന്റെ ചുമതലയുള്ള സംഘാടകര്‍ തിരുവല്ല പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ എത്തി എസ് പിജിയ്‌ക്ക് താമര പേപ്പര്‍ വെയ്റ്റ് കൈമാറി.