Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃഷയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ തുടരുകയാണന് ​ഗായിക സുചിത്ര. വിജയുമായി ബന്ധമുള്ള നടി തൃഷയാണെന്ന ​ഗോസിപ്പുകൾ പ്രചരിക്കവെ പല പരാമർശങ്ങളും തൃഷയ്‌ക്കെതിരെ സുചിത്ര നട‌ത്തി. ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് സുചിത്ര ഉറപ്പിച്ച് പറയുന്നു. ഇപ്പോഴിതാ നടൻ സിമ്പുവിനെയും തൃഷയെയും കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തൃഷയ്‌ക്കൊപ്പം ജീവിക്കാൻ കാത്തിരിക്കുകയാണ് സിമ്പുവെന്ന് സുചിത്ര പറയുന്നു. ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല. തൃഷയ്‌ക്കായാണ് കാത്തിരിപ്പ്. തൃഷ മറ്റ് ബന്ധത്തിൽ നിന്നെല്ലാം മാറി തന്നിലേക്ക് ഒരു നാൾ വരുമെന്ന് സിമ്പു കരുതുന്നെന്നും സുചിത്ര പറയുന്നു.

എത്രയോ പേർ തൃഷയ്‌ക്ക് വേണ്ടി സ്വന്തം ജീവിതം കളഞ്ഞ് തൃഷയെ ആ​ഗ്രഹിക്കുന്നു. ധനുഷ്, വിജയ്, ഉദയനിധി സ്റ്റാലിൻ, അനിരുദ്ധ് എന്നിവരെല്ലാം. ഇവരെല്ലാം തൃഷയെ വിവാഹം ചെയ്യാൻ കാത്തിരിക്കുകയാണെന്ന് സുചിത്ര പറയുന്നു.

അതേസമയം ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങളുമായി വരുന്ന സുചിത്ര വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. വിജയുടെ കുടുംബ ജീവിതം തൃഷ ഇല്ലാതാക്കി, സൂര്യയെ ജ്യോതിക കുടുംബത്തിൽ നിന്ന് അകറ്റി എന്നിങ്ങനെ വലിയ ആരോപണങ്ങൾ സുചിത്ര അടുത്തിടെെ ഉന്നയിച്ചു. ഒന്നിലേറെ തവണ ധനുഷിനെതിരെ സുചിത്ര ആരോപണം ഉന്നയിച്ചി‌ട്ടുണ്ട്.

Recent Posts