
കണ്ണൂര്‍:വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് അങ്കലാപ്പിലായ പ്രമുഖ സിനിമാ നടി വീട്ടുകാര്‍ക്കൊപ്പം വീട്ടിനുളളില്‍ കയറി വാതിലടച്ചു. കടയില്‍ നിന്ന് തൊട്ട് മുമ്പ് വാങ്ങിയ പുതുപുത്തന്‍ സാരിയുമായാണ് ഇയാള്‍ സിനിമാനടിയുടെ വീട്ടില്‍ എത്തിയത്.
തളിപ്പറമ്പ് കൂവേരി അമ്മംകുളം സ്വദേശി അഭിലാഷ് ജോര്‍ജ് ആണ് നടിയുടെ വീട്ടില്‍ എത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടത്.കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
നടിയുടെ വീട്ടിലെത്തിയ യുവാവ് സാരി ഉയര്‍ത്തിക്കാട്ടി വിവാഹം കഴിക്കണമെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഇതുകേട്ട് നടിയും കുടുംബവും ഭയന്ന് വീട്ടില്‍ കയറി വാതിലടച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഇയാള്‍ നേരത്തേയും നടിയെ ശല്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്ന് അശ്ലീല സന്ദേശം അയച്ചതായും പരാതിയില്‍ പറയുന്നു. അഭിലാഷ് ജോര്‍ജിനെ പൊലീസ് പിടികൂടിയെങ്കിലും മാനസിക പ്രശ്‌നമുണ്ടെന്ന് കണ്ട് വീട്ടുകാരെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടു.