
കൊച്ചി :വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ ഹൈക്കോടതിയില്‍.പത്രികയില്‍ നല്‍കിയിട്ടുള്ള പേര് അഞ്ജലി പി വി എന്നാണ്.
എന്നാല്‍ അഞ്ജലി പി വി എന്ന പേര് വന്നാല്‍ വോട്ടര്‍മാര്‍ക്കിടയില്‍ ആശയ കുഴപ്പമുണ്ടാകുമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.താന്‍ അറിയപ്പെടുന്നത് അഞ്ജലി നായര്‍ എന്നാണ്.
ബിജെപി നമുക്ക് അറിയാവുന്ന ഒരു പാര്‍ട്ടിയും തനിക്ക് വളരെ ഇഷ്ടമുള്ള പാര്‍ട്ടിയുമാണ്. എന്‍ഡിഎ മുന്നണിയുടെ വികസനങ്ങളെ കുറിച്ചും അറിയാം. എത്രത്തോളം വികസന പദ്ധതികള്‍ തൃപ്പൂണിത്തുറയ്‌ക്ക് എത്തിക്കാന്‍ സാധിക്കുമോ അതെല്ലാം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് ബിജെപി കുടുംബത്തില്‍ ഇപ്പോള്‍ നില്‍ക്കുന്നത്.
തനിക്കാണ് വിജയം എന്നുണ്ടെങ്കില്‍ 100 ശതമാനം താന്‍ ജനങ്ങളോടൊപ്പം ഉണ്ടാകും. തൃപ്പൂണിത്തുറയ്‌ക്ക് വേണ്ട കാര്യങ്ങളെ കുറിച്ച് പഠിച്ച് മനസിലാക്കി പാര്‍ട്ടിയോട് സംസാരിച്ച് എന്താണോ അതിന് വരുന്ന ഒരു ബഡ്ജറ്റ് അതിന് എവിടെയാണോ സമീപിക്കേണ്ടത്, മോദിജിയുടെ വികസന പദ്ധതിയില്‍ നിന്നാണെങ്കില്‍ പോലും തൃപ്പൂണിത്തുറയിലേക്ക് അത് എത്തിക്കുക എന്നതായിരിക്കും ചെയ്യുന്നത്.
എന്ത് വിധി തന്നെ ആയാലും സന്തോഷത്തോടുകൂടി സ്വീകരിക്കും.കാരണം സ്ഥാനാര്‍ത്ഥിയായി സാബു സാര്‍ തന്റെ പേര് പറഞ്ഞപ്പോള്‍ തന്നെ താന്‍ വിജയം കൈവരിച്ച ഒരാളാണെന്ന് അഞ്ജലി നായര്‍ പറഞ്ഞു.