
തിരുവനന്തപുരം: കുറഞ്ഞ് ജീവിതച്ചെലവിൽ മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുന്നപ്രകടന പത്രിക കേരളത്തിന് അന്താരാഷ്‌ട്ര ചികിത്സാ സൗകര്യം നൽകുന്ന എയിംസ് യാഥാർത്ഥ്യമാക്കുമെന്നും അതിവേഗ റയിൽ ശൃംഖല നടപ്പാക്കുമെന്നും പ്രഖ്യാപിക്കുന്നു. ആരോഗ്യ കേരളത്തിന്റെ ലക്ഷ്യം നടപ്പാക്കാൻ എല്ലാ മലയാളികൾക്കും ആയുഷ്മാൻ ആരോഗ്യ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപിക്കുന്നു. അഞ്ചുലക്ഷം രൂപവരെ ചികിത്സാ സഹായം കിട്ടുന്നതാണ് പദ്ധതി.
ഭക്ഷ്യ സമൃദ്ധ കേരളവും കർഷക ക്ഷേമവും ഉറപ്പാക്കാനുള്ള പദ്ധതി അവതരിപ്പിക്കുന്ന പത്രിക നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ഉറപ്പ് തൊഴിലധിഷ്ഠിത വ്യവസായ-വാണിജ്യ പുനരുജ്ജീവനം ഉറപ്പു പറയുന്നു.
12 ാം ക്ലാസുവരെ സൗജന്യ ഐച്ഛിക ഇംഗ്‌ളീഷ് വിദ്യാഭ്യാസവും വ്യവസായ അധിഷ്ഠിത ഉന്നത വിദ്യാഭ്യാസവും ഉറപ്പുപറയുന്നു.
-മാലിന്യ സംസ്‌കരണത്തിന് സ്വച്ഛ കേരളം പദ്ധതി നടപ്പാക്കും.
-വിശ്വാസ സംരക്ഷണവും ആരാധനാലയങ്ങളുടെ പരിപാലനവും ഉറപ്പാക്കും.
– വികസിത കോർപ്പറേഷൻ പദ്ധതി, ലഹരിമുക്ത സംസ്ഥാനം, ലഹരി മുക്ത കാമ്പസുകൾ, തെരുവുനായ ശല്യത്തിന് അന്ത്യം എന്നിവയും പത്രികയിലുണ്ട്.
-മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്ന് പദ്ധതിയിൽ തർക്കം പരിഹരിക്കും.
-തീരദേശ സംരക്ഷണം ഉറപ്പാക്കും, വന്യ ജീവി ആക്രമണങ്ങൾ തടയാൻ പദ്ധതി നടപ്പാക്കും.