Entertainment

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും പ്രിയങ്കരിയായ നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റായ സായ് റോഷൻ ശ്യാമാണ് വരൻ. ദീർഘകാലമായി ജനനിയുടെ അടുത്ത സുഹൃത്തായിരുന്നു സായ്. സോഷ്യൽ മീഡിയയിലൂടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച താരം “ഒഫീഷ്യലി മിസ്റ്റർ ആൻഡ് മിസിസ്” എന്ന കുറിപ്പോടെയാണ് പുതിയ ജീവിതത്തിലേക്ക് കടന്ന വിവരം ആരാധകരെ അറിയിച്ചത്.

ബാലചന്ദർ സംവിധാനം ചെയ്ത ‘അവൻ ഇവൻ’ എന്ന ചിത്രത്തിലൂടെയാണ് ജനനി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് മലയാളത്തിൽ ‘ത്രീ ഡോട്ട്സ്’ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അരങ്ങേറ്റം കുറിച്ചു. മോഹൻലാൽ ചിത്രം ‘കൂതറ’, ‘സെവൻത് ഡേ’ തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിലും ജനനി പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

അശോക് സെൽവൻ നായകനായ ‘തെഗിടി’ എന്ന തമിഴ് ചിത്രമാണ് ജനനിയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായത്. ഈ ചിത്രത്തിലെ ‘വിൺമീൻ’ എന്ന ഗാനം ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്. തമിഴിലും മലയാളത്തിലും സജീവമായ താരം ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലൂടെയും വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്.

Recent Posts