
ടെഹ്റാന്‍: ഒരു മാസമായിട്ടും ഇറാന്‍ ചെറുത്തുനില്‍പ് തുടരുന്നതില്‍ സഹികെട്ട് അമേരിക്ക ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ അണുംബോംബിട്ടേയ്ക്കുമെന്ന ആശങ്ക പരക്കുന്നു. യുഎന്നില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനായ സഫ തന്റെ ജോലി രാജിവെച്ച് എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ ടെഹ്റാനില്‍ അണഉബോംബ് പ്രയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
ഉയര്‍ന്ന ശമ്പളമുള്ള യുഎന്നിലെ ജോലി താന്‍ രാജിവെച്ചത് തന്നെ ഈ വിവരം പുറത്തുവിടാനാണെന്ന് സഫ പറയുന്നു. യുഎന്നില്‍ അമേരിക്കയ്‌ക്കും ഇസ്രയേലിനും വേണ്ടി വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതീവരഹസ്യമായാണ് ടെഹ് റാനില്‍ ബോംബിടാനുള്ള പദ്ധതിയുണ്ടെന്ന വിവരം തനിക്ക് ലഭിച്ചതെന്നും സഫ പറയുന്നു.
ഇതോടെ ലോകമാകെ ആശങ്ക പരക്കുകയാണ്. കാരണം ടെഹ്റാന്‍ ഒരു മരുഭൂമിയല്ല, ഏകദേശം പത്ത് ദശലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ്. അവിടെ അണുബോംബ് വീണാലുള്ള ദുരന്തം ആലോചിക്കാനേ കഴിയില്ല. അങ്ങിനെ ബോംബിട്ടാല്‍ അത് ഇറാന് മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആണവവികിരണം മൂലം ദോഷമായി ഭവിയ്‌ക്കും.