Kerala

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മരക്കൊമ്പുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന തൊഴിലാളിയെ കണ്ട് നാട്ടുകാര്‍ ഉടന്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: മരം മുറിക്കുന്നതിനിടെ തൊഴിലാളി അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങി.അപകടത്തില്‍പ്പെട്ട ചിറക്കല്‍ സ്വദേശി ജോസിനെ (48) സ്ഥലത്തെത്തിയ കണ്ണൂര്‍ അഗ്‌നിരക്ഷാസേന അതിസാഹസികമായി താഴെയിറക്കി ആശുപത്രിയിലെത്തിച്ചു.ചിറക്കല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മന്ന പള്ളിക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

മരം മുറിക്കാനായി കയറിയ ജോസ് പാതിവഴിയില്‍ വെച്ച് പെട്ടെന്ന് അബോധാവസ്ഥയിലായി. മരക്കൊമ്പുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന തൊഴിലാളിയെ കണ്ട് നാട്ടുകാര്‍ ഉടന്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ സേഫ്റ്റി ഹാര്‍നെസുകളും റോപ്പ് റെസ്‌ക്യൂ ഉപകരണങ്ങളും ഉപയോഗിച്ച് മരത്തില്‍ കയറി ജോസിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. ഉടന്‍ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Recent Posts