
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിവരെ 10,922 പേര്‍ ഹോം വോട്ടിംഗ് നടത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഹോം വോട്ടിംഗിനായി ആകെ 2,07,757 പേരാണ് അപേക്ഷിച്ചിട്ടുള്ളത്.
85 വയസ് കഴിഞ്ഞവര്‍ക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കുമായാണ് ഹോം വോട്ടിംഗ് .തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 85 വയസിന് മുകളിലുള്ള 7,561 പേരും ശാരീരിക പരിമിതിയുള്ള 3,361 പേരും വോട്ട് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷ ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഹോം വോട്ടിംഗിന് മേല്‍നോട്ടം വഹിക്കുന്നത്.