
കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടെന്നും താനിപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നും രേണു സുധി . നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് കിച്ചു സുധി പങ്കുവച്ച വിഡിയോയ്‌ക്ക് പിന്നാലെ കടുത്ത സൈബറാക്രമണം നേരിടുകയാണെന്നും രേണു സുധി പറയുന്നു . സമൂഹമാധ്യമങ്ങളൊന്നും തുറക്കാൻ പോലും പറ്റുന്നില്ലെന്നും തനിക്കും കുടുംബത്തിനും നേരെ വലിയ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നതെന്നും രേണു സുധി പറയുന്നു.
“ഫെയ്സ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. കണ്ടന്‍റ് ഉണ്ടാക്കുന്നവര്‍ക്ക് രേണു സുധി എന്ന കണ്ടന്‍റ് മാത്രമേ ഉള്ളോ? ചിലതൊക്കെ എന്നെ ബാധിക്കും. എനിക്ക് എന്തെങ്കിലും വിഡിയോ കാണാന്‍ ഫേസ്ബുക്ക് തുറക്കുമ്പോഴേക്ക് ഇതിങ്ങനെ വന്നുകൊണ്ടിരിക്കും. കമന്‍റ് ബോക്സ് തുറന്നുകഴിഞ്ഞാല്‍ ഞാന്‍ എന്തോ അപരാധം ചെയ്തു എന്ന മട്ടിലാണ് കമന്‍റുകള്‍ മുഴുവന്‍. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ഒരു കണ്ടന്‍റ് ആണ് രേണു സുധി. കാശ് കിട്ടുന്നുണ്ടായിരിക്കും ഇവര്‍ക്ക് മാസം. ഈ വിഡിയോ ഞാന്‍ ഇട്ടുകഴിഞ്ഞാലും ആഘോഷിക്കാന്‍ ആളുകള്‍ കാണും ഇഷ്ടം പോലെ. അവള്‍ കള്ളക്കരച്ചിലുമായിട്ട് ഇറങ്ങി, അവള്‍ മുതലക്കരച്ചിലുമായിട്ട് ഇറങ്ങി! ഞാനും ഒരു മനുഷ്യനാണ്. എനിക്ക് വേണമെങ്കില്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്യാം. കാരണം കേള്‍ക്കാവുന്നതിന്റെ അപ്പുറം ഞാന്‍ കേട്ടു. ചില കാര്യങ്ങള്‍ എന്നെ പിന്നിലേക്ക് വലിക്കുകയാണ്. ചില കാര്യങ്ങള്‍ എന്നെ പിടിച്ചുവയ്‌ക്കുകയാണ് ആത്മഹത്യ ചെയ്യാതിരിക്കാന്‍ വേണ്ടി. പക്ഷേ ഈ സ്ട്രെസ് താങ്ങാനാവാതെ ചിലപ്പോള്‍ ഞാന്‍ അങ്ങനെ തന്നെ ചെയ്യുമായിരിക്കും. നിങ്ങള്‍ എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറി വിളിക്കുന്നതെന്ന് അറിയില്ല.’’
ജീവിതത്തിൽ താൻ കടന്നുപോയ കയ്‌പേറിയതും സങ്കടപ്പെടുത്തുന്നതുമായ അനുഭവങ്ങൾ വെളിപ്പെടുത്തി കൊല്ലം സുധിയുടെ മകൻ കിച്ചു സുധി വിഡിയോ പങ്കുവച്ചിരുന്നു. അച്ഛന്റെ മരണശേഷം നേരിടേണ്ടി വന്ന അനുഭവങ്ങൾ അക്കമിട്ട് നിരത്തിയാണ് കിച്ചുവിന്റെ വിഡിയോ. ഇതിനെ തുടർന്നാണ് രേണുവിന് എതിരെ സൈബറാക്രമണം രൂക്ഷമായത്