India

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രണ്ട് സീറ്റുകളിൽ നിന്ന് ജനവിധി തേടും. ചെന്നൈയിലെ ട്രിച്ചി ഈസ്റ്റിൽ നിന്നും പെരമ്പൂരിൽ നിന്നും താരം മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്റെ പാർട്ടിയുടെ സ്ഥാനാർത്ഥികളെയും താരം പ്രഖ്യാപിച്ചു.

അഴിമതിയിൽ നിന്നും പൊതുഫണ്ട് ദുരുപയോഗം ചെയ്യുന്നതിൽ നിന്നും ഒരു മാറ്റം വാഗ്ദാനം ചെയ്തുകൊണ്ട് തന്റെ പാർട്ടിയുടെ വിസിൽ ചിഹ്നത്തെ പിന്തുണയ്‌ക്കാൻ വിജയ് വോട്ടർമാരോട് അഭ്യർത്ഥിച്ചു.

234 മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​ർ​ട്ടി ഒ​റ്റ​യ്‌ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് വി​ജ​യ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക​യി​ലെ ഏ​റ്റ​വും വ​ലി​യ ശ്ര​ദ്ധാ​കേ​ന്ദ്രം വി​ജ​യ് ത​ന്നെ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ചെ​ന്നൈ​യി​ലെ പെ​ര​മ്പൂ​ർ, മ​ധ്യ ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് എ​ന്നീ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് വി​ജ​യ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ​തി​രെ കൊ​ള​ത്തൂ​രി​ൽ വി.​എ​സ്. ബാ​ബു​വും, ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​തി​രെ ചേ​പ്പോ​ക്കി​ൽ ഡി. ​സെ​ൽ​വ​വും മ​ത്സ​രി​ക്കും. കൂ​ടാ​തെ, പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബു​സി ആ​ന​ന്ദ് ടി. ​ന​ഗ​റി​ൽ നി​ന്നും, മു​ൻ എ​ഐ​എ​ഡി​എം​കെ മ​ന്ത്രി കെ.​എ. സെ​ൻ​ഗോ​ട്ട​യ്യ​ൻ ത​ന്റെ ത​ട്ട​ക​മാ​യ ഗോ​പി​ചെ​ട്ടി​പാ​ള​യ​ത്ത് നി​ന്നും ടി​വി​കെ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കും. മേ​യ് നാ​ലി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

മത്സരം ടിവികെയും ഡിഎംകെയും തമ്മിൽ മാത്രമാണെന്നും വിജയ് പ്രഖ്യാപിച്ചു. ബാലറ്റിൽ ‘സി ജോസഫ് വിജയ്’ എന്ന പേരാകും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.