
തിരുവനന്തപുരം : നെല്ലിയോട് ശ്രീഭദ്രകാളി ക്ഷേത്ര സന്നിധിയിൽ തൊഴുകൈകളോടെ മന്ത്രി വി ശിവൻ കുട്ടി . ആറ്റുകാൽ ക്ഷേത്രത്തിന് മുന്നിൽ പൊങ്കാല ദിവസം പോലും കൈകൂപ്പി തൊഴാൻ കൂട്ടാക്കാതിരുന്ന മന്ത്രിയാണ് ഇന്ന് വോട്ട് തേടി ക്ഷേത്രത്തിനുള്ളിൽ തൊഴുകൈകളുമായി എത്തിയത് .
ക്ഷേത്രത്തിൽ എത്തിയ ചിത്രങ്ങൾ ശിവൻ കുട്ടി തന്നെയാണ് ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത് . ആറ്റുകാൽ പൊങ്കാല സമയത്ത് മന്ത്രിമാരായ വാസവൻ, ശിവൻ കുട്ടി , അനിൽ എന്നിവർ പൂജകൾ ചെയ്യുന്ന പന്തലിനു സമീപം തോളിൽ കൈയ്യിട്ട് രസിച്ച് കാഴ്‌ച്ചകൾ കാണുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. മേയർ വി വി രാജേഷ് , രാജീവ് ചന്ദ്രശേഖർ എന്നിവർ തൊഴുകൈകളുമായി നിൽക്കുമ്പോഴായിരുന്നു മന്ത്രിമാരുടെ പ്രഹസനം .
അതുകൊണ്ട് തന്നെ ഇന്ന് മന്ത്രി പങ്ക് വച്ച ചിത്രത്തിന് താഴെ ട്രോളുകളുടെ പെരുമഴയാണ്. ഇലക്ഷൻ വരണം ഇതൊക്കെ കാണാൻ , ഇപ്പോഴാണ് ക്ഷേത്രങ്ങളോട് സ്നേഹവും ആചാരങ്ങളോട് ബഹുമാനവും കാണിക്കാൻ തോന്നുന്നത് , എന്നൊക്കെയാണ് ചില കമന്റുകൾ.