
തിരുവനന്തപുരം: മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന് 34ാം ജന്മദിനം. ഇതോടനുബന്ധിച്ച് വിസ്മയ മോഹന്‍ലാല്‍ നായികയാകുന്ന തുടക്കം എന്ന സിനിമയുടെ പുതിയ ഒരു പോസ്റ്റര്‍ സംവിധായകന്‍ ജൂഡ് ആന്‍റണി പുറത്തുവിട്ടു. നിറചിരിയോടെ നിൽക്കുന്ന വിസ്മയയുടെ ചിത്രമാണ് പോസ്റ്ററില്‍.
“ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, സ്വീറ്റായ നടിക്ക് ജന്മദിനാശംസകൾ” എന്ന കുറിപ്പോടെയാണ് ജൂഡ് ഈ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. വിസ്മയ ആദ്യമായി അഭിനയത്തില്‍ അരങ്ങേറ്റം കുറിയ്‌ക്കുന്ന തുടക്കം എന്ന സിനിമയുടെ പോസ്റ്റര്‍ ആണിത്. 2018 എന്ന കേരളത്തിന്റെ പ്രളയം പ്രമേയമാക്കിയ സിനിമയ്‌ക്ക് ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തുടക്കം ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.