Kerala

സുരേഷ് ഗോപി ഇടപെട്ടു, ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായി മറ്റൊരു ദിവസം പരീക്ഷ നടത്തും

ഈസ്റ്റര്‍ ദിനത്തിലെ പരീക്ഷാ തീയതി മാറ്റണമെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ സുരേഷ് ഗോപിക്ക് നിവേദനം നല്‍കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

 ന്യൂദല്‍ഹി:ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായി മറ്റൊരു ദിവസം പരീക്ഷ നടത്തും.ഇതിനായി അപേക്ഷ സമര്‍പ്പിക്കാം. ഈ വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ഉറപ്പ് ലഭിച്ചതായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

ഏപ്രില്‍ രണ്ട് മുതല്‍ 10 വരെ നടക്കാനിരിക്കുന്ന ഈ വര്‍ഷത്തെ ജെഇഇ മെയിന്‍ രണ്ടാം ഘട്ട പരീക്ഷാ തീയതികളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയതായി സുരേഷ് ഗോപി അറിയിച്ചു. ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ അഞ്ചിലെ പരീക്ഷാ തീയതി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ jeemain.query@nta.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് തങ്ങളുടെ വിവരങ്ങള്‍ അയക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 28 ആണ്.

ഈസ്റ്റര്‍ ദിനത്തിലെ പരീക്ഷാ തീയതി മാറ്റണമെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ സുരേഷ് ഗോപിക്ക് നിവേദനം നല്‍കിയിരുന്നു.തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട് സുരേഷ് ഗോപി പ്രശ്‌ന പരിഹാരം ഉണ്ടാക്കുകയായിരുന്നു.

 

 

Recent Posts