Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

അജാസിന്റെ പൊട്ടച്ചിറയിലെ കോഴി ഫാമില്‍ നിന്ന് പത്തോളം ഗുണ്ടുകള്‍ കണ്ടെടുത്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ക്രിമിനലുകളെ പിടികൂടാന്‍ നടത്തിയ ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’ല്‍ നാല് പേര്‍ റൂറല്‍ ജില്ലയില്‍ പൊലീസ് പിടിയിലായി.പാറക്കടവ്, കോടുശേരി ചേറോത്ത് വിനീത് (37) , എടത്തല പൊട്ടച്ചിറ വെങ്ങോടന്‍ ബിലാല്‍ (32), പെരിങ്ങോട്ടില്‍ ശരത് (33 ), തൃക്കാക്കര ജഡ്ജ് മുക്ക് അജാസ് (33) എന്നിവരാണ് പിടിയിലായത്.

നിരവധി കേസുകളിലെ പ്രതിയായ വിനീതില്‍ നിന്ന് പ്രത്യേകമായി രൂപകല്പന ചെയ്ത കത്തി കണ്ടെടുത്തു. പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തു.അജാസിന്റെ പൊട്ടച്ചിറയിലെ കോഴി ഫാമില്‍ നിന്ന് പത്തോളം ഗുണ്ടുകള്‍ കണ്ടെടുത്തു.ബിലാലും ശരത്തും ഗുണ്ടാ ലിസ്റ്റില്‍ ഉള്ളവരാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍.

വിവിധ ആയുധങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു.പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

 

 

 

Recent Posts