World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനുമായി സമാധാനത്തെക്കുറിച്ച് സംസാരിക്കാന്‍ പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ തുര്‍ക്കിയും ഈജിപ്തും സഹായിക്കുമെന്നും ട്രംപിനെ ഉദ്ധരിച്ചു കൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് പറയുമ്പോള്‍ ഇത് ട്രംപിന്‍റെ മറ്റൊരു നാടകമാണോ എന്ന് സംശയം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെഹ്റാന്‍: ഇറാനുമായി സമാധാനത്തെക്കുറിച്ച് സംസാരിക്കാന്‍ പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ തുര്‍ക്കിയും ഈജിപ്തും സഹായിക്കുമെന്നും ട്രംപിനെ ഉദ്ധരിച്ചു കൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് പറയുമ്പോള്‍ ഇത് ട്രംപിന്റെ മറ്റൊരു നാടകമാണോ എന്ന് സംശയം. പശ്ചിമേഷ്യാ തര്‍ക്കത്തില്‍ മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ മോദിയുടെയും ഇന്ത്യയുടെയും ഗ്രാഫ് ഉയരുന്ന സാഹചര്യത്തില്‍ അതിനെ ഇല്ലാതാക്കാനുള്ള ട്രംപിന്റെ തന്ത്രമാണോ എന്നും കരുതപ്പെടുന്നു.

ഗൗരവകരമായ ഒരു സമാധാന ചര്‍ച്ചയല്ല ട്രംപ് ഉദ്ദേശിക്കുന്നതെന്നും ഇറാനെതിരെ മറ്റൊരു ആക്രമണത്തിനുള്ള സമയമെടുക്കലിന്റെ ഭാഗമാണ് ഈ സമാധാന നാടകമെന്നും രാഷ്‌ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. അല്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് പറഞ്ഞ യുഎസ് തൊട്ടടുത്ത ദിവസമാണ് അഞ്ച് ദിവസത്തേക്ക് നാടകീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇറാനുമായി സമാധാന ചര്‍ച്ചകള്‍ നന്നായി പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് അഞ്ച് ദിവസത്തേക്ക് മാറ്റിവെച്ചതായാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, അങ്ങനെയൊരു സമാധാന ചര്‍ച്ച തന്നെ നടന്നിട്ടില്ല എന്നായിരുന്നു ഇറാന്‍ പരസ്യമായി പറഞ്ഞത്. ഇറാനെ ആക്രമിക്കാനുള്ള ഒരുക്കങ്ങള്‍ക്ക് സമയമെടുക്കാനാണ് അഞ്ചു ദിവസത്തെ അവധി ട്രംപ് പറഞ്ഞതെന്നും ഇറാന്‍ തുറന്നുപറഞ്ഞു.

സമാധാനചര്‍ച്ചയ്‌ക്കുള്ള 15 വിഷയങ്ങള്‍ അമേരിക്ക തയ്യാറാക്കി പാക്കിസ്താനെ ഏല്‍പ്പിച്ചിട്ടുണ്ട്. പാക്കിസ്താന്‍ ഈ നിര്‍ദേശങ്ങള്‍ ഇറാന് കൈമാറിയതായി പെന്‍റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പക്ഷെ ഇതിനു പിന്നില്‍ സമാധാനമാണോ മറ്റെന്തെങ്കിലും ഉദ്ദേശമാണോ ട്രംപിനുള്ളത് എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ എല്‍പിജി ടാങ്കറുകളും എണ്ണ ടാങ്കറുകളും ഹോര്‍മുസ് കടലിടുക്കിലൂടെ വിട്ടയയ്‌ക്കുന്ന ഇറാന്‍ പക്ഷെ പാകിസ്ഥാനിലേക്കുള്ള എണ്ണ ടാങ്കറുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. പിന്നെ എങ്ങിനെയാണ് അസിം മുനീര്‍ ഇറാനുമായി മധ്യസ്ഥ ചര്‍ച്ച നടത്തുക എന്ന ചോദ്യം ഉയരുകയാണ്. .

 

Recent Posts