India

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

ഇറാനും യുഎസും തമ്മിലുള്ള യുദ്ധം ഒഴിവാക്കാന്‍ ഇടനിലക്കാരനായി പാകിസ്ഥാന്‍ ഇടപെടുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇറാനും യുഎസും തമ്മിലുള്ള യുദ്ധം ഒഴിവാക്കാന്‍ ഇടനിലക്കാരനായി പാകിസ്ഥാന്‍ ഇടപെടുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും. തീവ്രവാദത്തെ സ്വന്തം രാജ്യത്തിന്റെ നയമാക്കി മാറ്റിയ രാജ്യമാണ് പാകിസ്ഥാനെന്നും അവര്‍ക്ക് സമാധാനത്തിന്റെ വക്താക്കളാകാന്‍ അര്‍ഹതയില്ലെന്നും മനീഷ് തിവാരി പറഞ്ഞു. ഒസാമ ബിന്‍ ലാദന്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് അഭയം നല‍്കിയ പാകിസ്ഥാന് സമാധാനവാഹകരാകാന്‍ യോഗ്യതയില്ലെന്നും മനീഷ് തിവാരി വിമര്‍ശിച്ചു.

പാകിസ്ഥാന്‍ മധ്യസ്ഥനാകുന്നു എന്നത് അപഹാസ്യമാണെന്നും അത് തകര്‍ച്ചയുടെ പാരമ്യമാണെന്നും കോണ്‍ഗ്രസ് വക്താവായ സഞ്ജയ് ജാ പറ‍ഞ്ഞു. സ്വയം മധ്യസ്ഥരായി എടുത്തുചാടുകയാണ് പാകിസ്ഥാനെന്നും യുഎസുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഈ നാടകമെന്നും ബിജെപി വിമര്‍ശിക്കുന്നു. ഇറാന്റെ ഭാഗത്ത് നിന്നും മധ്യസ്ഥരായ പാകിസ്ഥാനെക്കുറിച്ച് ഒരു ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിട്ടില്ല.ഈ മധ്യസ്ഥ ഇടപാടില്‍ പാകിസ്ഥാന്റെ കൈകള്‍ പൊള്ളുകയേയുള്ളൂവെന്ന് രാഷ്‌ട്രീയ നിരീക്ഷകനായ സുശാന്ത് സരീന്‍ പറയുന്നു.

പ്രസിഡന്‍റ് പുടിന്‍ തന്നെ എങ്ങിനെ യുദ്ധം മുന്നോട്ട് കൊണ്ടുപോകണം, എപ്പോള്‍ യുദ്ധം നിര്‍ത്തണം എന്നെല്ലാം ഏകപക്ഷീയമായി തീരുമാനിക്കുമ്പോള്‍ എങ്ങിനെയാണ് പാകിസ്ഥാന് ഒരു മധ്യസ്ഥന്റെ പദവി ലഭിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ലെന്നും നയതന്ത്രവിദഗ്ധര്‍ അത്ഭുതപ്പെടുന്നു. മാത്രമല്ല, പാകിസ്ഥാന്‍ തന്നെ ആഭ്യന്തരകലാപത്താലും സാമ്പത്തിക പ്രതിസന്ധിയാലും നട്ടം തിരിയുന്ന നേരത്ത് എങ്ങിനെയാണ് അവര്‍ക്ക് ഇറാനും യുഎസിനും എതിരെ മധ്യസ്ഥരാകാന്‍ കഴിയുന്നതെന്നും പലരും അത്ഭുതപ്പെടുന്നു.

 

 

Recent Posts