Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ഹൈക്കോടതി ഉത്തരവിലെ നാല് പാരഗ്രാഫുകള്‍ നീക്കം ചെയ്തുള്ള ഉത്തരവാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി. വിചാരണയെ ബാധിക്കുന്നതാണ് പരാമര്‍ശമെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ചാണ് ഇത്.

പരാതിക്കാരിയുടെ ഹര്‍ജി ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് തീര്‍പ്പാക്കി. തനിക്കെതിരെ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിചാരണയെ അടക്കം ബാധിക്കുന്നതാണെന്നും അത് നീക്കണമെന്നും ആവശ്യപ്പെട്ട് ആദ്യപരാതിക്കാരി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതും അതില്‍ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിലെ നാല് പാരഗ്രാഫുകള്‍ നീക്കം ചെയ്തുള്ള ഉത്തരവാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതി ഇടപെട്ടിട്ടില്ല.

 

 

Recent Posts