
ആദിത്യ ധർ–രൺവീർ സിങ് ചിത്രം ‘ധുരന്ധറി’നെ പ്രശംസിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ‘ധുരന്ധറെ’ന്ന് രജനി പറയുന്നു.
‘‘എന്തൊരു സിനിമയാണ് ‘ധുരന്ധർ 2’. ആദിത്യ ധർ, നിങ്ങൾ ബോക്സ് ഓഫിസിന്റെ തലത്തൊട്ടപ്പനാണ്. രൺവീറിനും സിനിമയിലെ അണിറക്കാർക്കും എല്ലാ ആശംസകളും. എല്ലാ ഇന്ത്യയ്‌ക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. ജയ് ഹിന്ദ്.’’–രജനിയുടെ വാക്കുകൾ. ട്വിറ്ററിലൂടെയായിരുന്നു സൂപ്പർതാരത്തിന്റെ പ്രതികരണം.
രജനിക്കു മറുപടിയുമായി സംവിധായകൻ ആദിത്യ ധറുമെത്തി.
‘‘സർ, ഞങ്ങളെല്ലാം ‘വിനോദത്തെ’ ഒരു അളവുകോലിൽ മാത്രം അളന്നു വളർന്നവരാണ്, അത് മറ്റാരുമല്ല, നിങ്ങളാണ്. പതിറ്റാണ്ടുകളായി ഞങ്ങളെ വിസിലടിപ്പിക്കാനും ചിരിപ്പിക്കാനും കരയിപ്പിക്കാനും അതിജീവിച്ചതായി തോന്നിപ്പിക്കാനും സാധിച്ചതും, ഇപ്പോഴും അതേ സ്വാഗത്തോടും ഗ്രേസോടും കൂടി അത് തുടരുന്നതും, ഒരു മാന്ത്രികവിദ്യയാണ്
അതുകൊണ്ട്, ധുരന്ദർ 2 ‘തീർച്ചയായും കാണേണ്ട’ ചിത്രമാണെന്ന് താങ്കൾ പറയുന്നതിനെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ‘സൂപ്പർസ്റ്റാർ’ നിമിഷമായി ഞാൻ കാണുന്നു.
വലുതായി സ്വപ്നം കാണാൻ ഞങ്ങളെ പഠിപ്പിച്ച വ്യക്തിയിൽ നിന്നുള്ള അനുഗ്രഹമായി തോന്നുന്നു ഇത്.അങ്ങയുടെ വാക്കുകൾക്ക് അതീതമായ കൃതജ്ഞതയുണ്ട്, സർ. ഇത് എന്റെ ഹൃദയത്തിലേക്ക് നേരിട്ട് ഏറ്റുവാങ്ങുന്നു.’’