
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ഉത്സവത്തിന് കൊ ടിയേ റി. 8.45നും 9 മണിക്കും ഇടയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റ് ചടങ്ങുകള്‍ ആരംഭിച്ചു. ശുദ്ധിക്രിയകള്‍ക്ക് ശേഷം പൂജിച്ച കൊടിക്കൂറയും കൊടിക്കയറും പെരിയനമ്പിയും പഞ്ചഗവ്യത്തു നമ്പിയും ചേര്‍ന്ന് തന്ത്രിക്ക് കൈമാറി. പത്മനാഭസ്വാമിക്കു മുന്നിലെ കൊടിമരത്തില്‍ തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടും തിരുവമ്പാടിയില്‍ തരണനല്ലൂര്‍ സജി നമ്പൂതിരിപ്പാടും കൊടിയേറ്റിന് കാര്‍മ്മികരായി.
ഏപ്രില്‍ രണ്ടിന് വൈകീട്ട് ശംഖുമുഖം കടവില്‍ നടക്കുന്ന ആറാട്ടോടു കൂടി ഉത്സവം സമാപിക്കും. പൈങ്കുനി ഉത്സവത്തോട് അനുബന്ധിച്ച് കിഴക്കേനടയില്‍ പദ്മതീര്‍ഥക്കരയില്‍ പഞ്ചപാണ്ഡവശില്‍പ്പങ്ങള്‍ ഒരുങ്ങി. ഇന്ന് രാത്രി 8.30ന് സിംഹ വാഹനത്തില്‍ ഉത്സവ ശ്രീബലി. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും കിഴക്കേനട നാടകശാലയില്‍ രാത്രി 10ന് കഥകളിയും ഉണ്ടായിരിക്കും. ഏപ്രില്‍ 1ന് രാത്രി പടിഞ്ഞാറെ നടയില്‍ സുന്ദരവിലാസം കൊട്ടാരത്തിന് മുന്നില്‍ പള്ളിവേട്ട നടക്കും.
ഉത്സവത്തിന്റെ എട്ടാം ദിവസം വൈകീട്ട് വേലകളി അരങ്ങേറും. അമ്പലപ്പുഴയില്‍നിന്നുള്ള മാത്തൂര്‍കളരിയിലെ സംഘമാണ് വേലകളി അവതരിപ്പിക്കുന്നത്. രാത്രി നടക്കുന്ന ശീവേലിയില്‍ ഭക്തര്‍ക്ക് വലിയ കാണിക്ക അര്‍പ്പിക്കാന്‍ അവസരമുണ്ടാകും. വിമാനത്താവളത്തിന് ഉള്ളിലൂടെയാണ് ആറാട്ട് എഴുന്നള്ളത്ത് കടന്നു പോകുന്നത്. എഴുന്നള്ളത്തിനെ അനുഗമിക്കുന്നത് പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.