Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: പ്രസംഗത്തിനിടെ ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞയാളോട് ‘അത് വീട്ടിൽപ്പോയി ചോദിച്ചാൽ മതി’യെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ടയിലെ കോന്നിയിൽ നടന്ന എൽഡിഎഫ് നിയോജക മണ്ഡലം കൺവെൻഷനിലായിരുന്നു സംഭവം.

മുഖ്യമന്ത്രി കൺവെൻഷനിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സദസ്സിൽനിന്ന് ‘ഒരു ചോദ്യം’ എന്ന് പറഞ്ഞ് പ്രവർത്തകരിലൊരാൾ ചോദ്യം ചോദിക്കാനൊരുങ്ങിയത്. എന്നാൽ, തൊട്ടുപിന്നാലെ തന്നെ മുഖ്യമന്ത്രി കടുത്തഭാഷയിൽ ഇതിനോട് പ്രതികരിക്കുകയായിരുന്നു. ‘അത് വീട്ടിൽപ്പോയി ചോദിച്ചാൽ മതി’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Recent Posts