World

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​പ്പ​ൽ പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​മെ​ന്ന ഉറച്ച നിലപാടുമായി ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് (ഐ​ആ​ർ​ജി​സി).

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെ​ഹ്‌​റാ​ൻ: ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​പ്പ​ൽ പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​മെ​ന്ന ഉറച്ച നിലപാടുമായി ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് (ഐ​ആ​ർ​ജി​സി). ഇ​റാ​നി​ലെ വൈദ്യുതി ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്ക് നേ​രെ അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും താക്കീത്.

ഇതോടെ ലോകമാകെ ആശങ്ക പരക്കുകയാണ്. ലോ​ക​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ അ​ഞ്ചി​ലൊ​ന്നും ക​ട​ന്നു​പോ​കു​ന്ന​ത് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യാ​ണ്. സൗ​ദി അ​റേ​ബ്യ, യു​എ​ഇ, കു​വൈ​ത്ത്, ഖ​ത്ത​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ണ്ണ വി​ത​ര​ണ​ത്തെ ഇ​ത് നേ​രി​ട്ട് ബാ​ധി​ക്കും. ‌‌

ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടാല്‍ ഇ​റാ​ന്റെ വൈ​ദ്യു​തി നി​ല​യ​ങ്ങ​ളോ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയ്‌ക്ക് ഐ​ആ​ർ​ജി​സി താക്കീത് നല്‍കിയിരിക്കുന്നത്. ആദ്യപടി എന്ന നിലയില്‍ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ച​ര​ക്ക് നീ​ക്കം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തു​മെ​ന്ന് ഐ​ആ​ർ​ജി​സി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ ലോകമാകെ ആശങ്കയിലാണ്. 100 ഡോളറും കടന്ന് ഉയര്‍ന്ന എണ്ണ വില വൈകാതെ 200 ഡോളറും കടന്ന് ഉയര്‍ന്നേയ്‌ക്കുമെന്ന് കരുതുന്നു. യുദ്ധം 23ാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോഴും നേതാക്കളെല്ലാം കൊല്ലപ്പെട്ടിട്ടും ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് (ഐ​ആ​ർ​ജി​സി) കരുത്തോടെ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്.

കഴിഞ്ഞ ദിവസം ഇറാന്റെ നതാന്‍സ് ആണവനിലയം അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ച് തകര്‍ത്തിരുന്നു. ഇതിന് ബദലായി ഇസ്രയേലിന്റെ ആണവകേന്ദ്രമായ ഡിമോ, അറാദ് എന്നീ സ്ഥലങ്ങളില്‍ വന്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതില്‍ 180 ഇസ്രയേലികള്‍ക്ക് പരിക്കേറ്റു. 10 പേരുടെ നില ഗുരുതരമാണ്. ഈ ആക്രമണത്തിന് വലിയ തോതില്‍ തിരിച്ചടി നല്‍കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ഇസ്രയേല്‍.

Recent Posts