
‘ധുരന്ധർ: ദ് റിവഞ്ച്’ ചിത്രത്തെ പുകഴ്‌ത്തി രംഗത്തെത്തിയ അല്ലു അർജുൻ, രാം ചരൺ, ജൂനിയർ എൻടിആർ തുടങ്ങിയ മുൻനിര തെലുങ്ക് താരങ്ങൾക്കെതിരെ നടൻ പ്രകാശ് രാജ് . തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച കുറിപ്പുകളിൽ, ദക്ഷിണേന്ത്യൻ താരങ്ങളുടെ ഈ പിന്തുണ വെറും ‘കടപ്പാടുകൾ’ മൂലമാണെന്ന് അദ്ദേഹം പരിഹസിച്ചു.
തെലുങ്ക് താരങ്ങൾ എന്തിനാണ് ഇത്രയധികം ആവേശം കാണിക്കുന്നത് എന്നാണ് പ്രകാശ് രാജിന്റെ ചോദ്യം. . ‘കടപ്പാടുകളുടെ ലക്ഷണങ്ങൾ തെക്കോട്ടും വ്യാപിക്കുന്നു’ എന്നാണ് പ്രകാശ് രാജിന്റെ കുറിപ്പ്
ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്‌ത്തിയാണ് രാം ചരൺ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. സിനിമ വളരെ സ്വാഭാവികവും സ്വാധീനമുണ്ടാക്കുന്നതുമാണെന്ന് രാം ചരൺ അഭിപ്രായപ്പെട്ടപ്പോൾ, ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ചിത്രത്തിലുണ്ടെന്നും സാങ്കേതികമായി ഏറെ മുന്നിലാണെന്നുമാണ് അല്ലു അർജുൻ പറഞ്ഞത്. രൺവീർ സിങിന്റെ പ്രകടനം ഒരു ‘മാസ്റ്റർക്ലാസ്’ ആണെന്ന് ജൂനിയർ എൻടിആർ വിശേഷിപ്പിച്ചപ്പോൾ വിജയ് ദേവരകൊണ്ട, മഹേഷ് ബാബു തുടങ്ങിയവരും ചിത്രത്തെ പിന്തുണച്ചു.
എന്നാൽ താൻ ഈ ചിത്രത്തിൽ നിന്നും വളരെ അകലെയാണെന്ന് വ്യക്തമാക്കാൻ ‘ഹം ദോനോ’ എന്ന സിനിമയിലെ ‘അഭി നാ ജാവോ ചോഡ് കർ’ എന്ന ഗാനം കേൾക്കുന്ന വിഡിയോ പങ്കുവെച്ചാണ് പ്രകാശ് രാജ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.