Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

സതീശന്‍ ഇരിട്ടി by സതീശന്‍ ഇരിട്ടി
Mar 5, 2026, 02:31 pm IST
in Kerala, Kannur

ഇരിട്ടി: ഇത് പറയുമ്പോള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന ആക്ഷേപമുയര്‍ന്നേക്കാം. കേരളത്തിനും ഭരണകൂടത്തിനും വേണ്ടി ഉണര്‍ന്നിരുന്ന് വാഴ്‌ത്തുപാട്ടുകള്‍ പാടുന്ന സൈബര്‍ കുഞ്ഞുങ്ങള്‍ ഉണര്‍ന്ന് തെറിവിളിച്ചേക്കാം. എന്നാല്‍ ആറളം ഫാം പുനരധിവാസ മേഖലയിലെ ഒന്‍പതാം ബ്ലോക്കില്‍ കഴിയുന്ന ഈ ജീവിതങ്ങള്‍ എന്തിലും നമ്പര്‍ വണ്ണാണെന്നും എല്ലാകുടുംബങ്ങള്‍ക്കും പാര്‍പ്പിടമായെന്നും അതിദരിദ്രമുക്തമാണെന്നും പറയുന്ന കേരളത്തിന് തന്നെ നാണക്കേടാണ്. കേരളത്തിന്റെ ഓരോ നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ഇത്തരം ചില സത്യങ്ങളുമുണ്ടെന്ന് നമ്മള്‍ തിരിച്ചറിഞ്ഞേ പറ്റൂ.

ദ്രവിച്ച പോളിത്തീന്‍ ഷീറ്റുമേഞ്ഞ് ഓട്ടവീണ ഷീറ്റുകള്‍ കുത്തിമറക്കിയ കൂടാരത്തിനുള്ളില്‍ കഴിയുന്ന നങ്ങയും മൂന്നു മക്കളും കേരളത്തിന്റെ മറ്റൊരു ചിത്രമാണ് നമുക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത്. വീടെന്നു വിളിക്കാന്‍ കഴിയാത്ത ഒറ്റമുറിക്കൂരയിലാണ് ഭക്ഷണം പാകം ചെയ്യുന്നതും കിടന്നുറങ്ങുന്നതും. 200 മീറ്റര്‍ മാത്രം അകലെ നോക്കിയാല്‍ കാണുന്ന ദൂരത്തിലാണ് വന്യജീവി സങ്കേതം. പൊളിഞ്ഞു കിടക്കുന്ന ആന മതിലിലൂടെ കടന്നുവരുന്ന കാട്ടാനകള്‍ ഏതു നേരവും വിഹരിക്കുന്നയിടം. കുടിവെള്ളം വേണമെങ്കില്‍ ആനമതിലിനോട് ചേര്‍ന്ന വന്യജീവി സങ്കേതത്തിലെ പാറയിടുക്കുകളിലൂടെ ഊറി വരുന്ന വെള്ളം പാത്രങ്ങളില്‍ ശേഖരിച്ച് തലച്ചുമടായി വീട്ടില്‍ എത്തിക്കണം. രാത്രിയിലെത്തുന്ന ആനകളെ തുരത്താന്‍ വീടിന് ചുറ്റിലും തീയിടുകയാണ് പതിവെന്ന് ഇവര്‍ പറയുന്നു.

നങ്ങക്കും ഭര്‍ത്താവ് പരേതനായ രാജനും മൂന്ന് മക്കള്‍ക്കുമായി ആറളം ഫാമില്‍ പത്താം ബ്ലോക്കില്‍ ഒരേക്കര്‍ ഭൂമി ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ നാലുവര്‍ഷമായി ഈ കുടിലിനുള്ളിലാണ് കഴിയുന്നത്. ഭൂമി ലഭിച്ച സ്ഥലത്തും കുടില്‍ കെട്ടിയായിരുന്നു താമസം. കുടിവെള്ള ക്ഷാമവും വന്യമൃഗ ഭീഷണിയേയും തുടര്‍ന്നാണ് ഫാം ഒന്‍മ്പതാം ബ്ലോക്കില്‍ പൂക്കുണ്ടില്‍ കോട്ടപ്പാറ-വളയംചാല്‍ റോഡരികിലെ ഭൂമിയില്‍ ഏഴ് മക്കള്‍ ഉള്‍പ്പെടെയുളള കുടുംബം കുടില്‍കെട്ടി താമസം തുടങ്ങിയത്.

കുടുംബം തങ്ങളുടെ പട്ടയം മാറ്റിക്കിട്ടാന്‍ പുനരധിവാസ മിഷന് അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷനല്‍കി നാലുവര്‍ഷത്തിനു ശേഷം ഇവര്‍ ഇപ്പോള്‍ കുടില്‍കെട്ടി താമസിക്കുന്ന സ്ഥലത്ത് പട്ടയം അനുവദിച്ചുകൊണ്ട് ഉത്തരവായെങ്കിലും ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ല. അതിനാല്‍ത്തന്നെ പുനരധിവാസ മിഷനില്‍ വീട് വെക്കാനുള്ള അപേക്ഷ നല്‍കാനും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവരുടെ ഏഴ് മക്കളില്‍ നാല് പെണ്‍മക്കള്‍ വിവാഹം കഴിഞ്ഞ് പോയെങ്കിലും നങ്ങയും നന്ദു, ആതിര, വിഷ്ണു എന്നീ മൂന്ന് മക്കളുമാണ് ഈ കുടിലിനുള്ളില്‍ കഴിയുന്നത്.

കുടിലിനടുത്ത് വരെ ആന എത്താറുണ്ടെന്നും പുറത്ത് തീയിട്ടാണ് ആനയെ അകറ്റുന്നതെന്നും നങ്ങ പറഞ്ഞു. റേഷനരി ലഭിക്കുന്നത് മൂലമാണ് പട്ടിണിയില്ലാതെ ജീവിച്ച് പോകുന്നത്. ഇതുപോലെ ഫാമില്‍ പട്ടയം മാറ്റിക്കിട്ടാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന കുടുംബങ്ങള്‍ ഏറെയുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതതും കുടിവെള്ള ക്ഷമവും കാട്ടാന ഭീഷണിയുമാണ് പട്ടയ ഭൂമി ഉപേക്ഷിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

ഇതുപോലെയുള്ള നിരവധിപേര്‍ ഫാമില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോവുകയും ചെയ്തിട്ടുണ്ട്. പട്ടയം മാറ്റി നല്‍കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം മൂലം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്നര്‍ക്ക് കാട്ടാന ഉണ്ടാക്കുന്നത് വലീയ ഭീഷണിയാണ്. എന്നാല്‍ ഇതൊന്നും കാണാനോ ഇവര്‍ക്ക് വേണ്ട കിടപ്പാടം എത്രയും പെട്ടെന്ന് നിര്‍മ്മിച്ച് നല്‍കാനോ തയാറാകാതെ തങ്ങള്‍ ഒന്നും അറിയില്ലെന്ന മട്ടില്‍ കണ്ണടച്ചിരിക്കുകയാണ് ടി ആര്‍ ഡി എം അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍.

Tags: tribalkeralamAralam Farm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

Editorial

രാഷ്‌ട്രീയ കേരളം മാറിമറിയുന്നു

Vicharam

കേരളം കേരളത്തെ കണ്ടെത്തുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.