Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭാരതം-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍: സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന്

രാജേഷ് അഗര്‍വാള്‍ by രാജേഷ് അഗര്‍വാള്‍
Feb 8, 2026, 07:40 am IST
in Article

സില്‍ക്ക് റൂട്ടിലൂടെയുള്ള വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ്, ബിസി 250 മുതല്‍ തന്നെ, ഭാരതത്തിന് യൂറോപ്പുമായി സമ്പന്നവും സുശക്തവുമായ വ്യാപാരബന്ധം നിലനിന്നിരുന്നു. ഏകദേശം 2000 വര്‍ഷത്തോളം ഭാരതത്തിന്റെ മസ്ലിന്‍ തുണിത്തരങ്ങള്‍, പരുത്തി, കരകൗശല വസ്തുക്കള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മരതകങ്ങള്‍, രത്നങ്ങള്‍ എന്നിവ അന്താരാഷ്‌ട്ര വിപണിയില്‍ ഏറെ ആവശ്യകതയുള്ള വിലപ്പെട്ട വ്യാപാരവസ്തുക്കളായിരുന്നു. ഇവയില്‍ ഭൂരിഭാഗവും യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയും, അതിന് പകരമായി വന്‍തോതില്‍ സ്വര്‍ണ്ണവും വെള്ളിയും ഭാരതത്തിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ഭാരത-യൂറോപ്പ് വ്യാപാരത്തിന്റെ സുവര്‍ണ്ണകാലമായിരുന്നു അത്. ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ വ്യാപാരബന്ധങ്ങളിലൊന്നായി അത് വിശേഷിപ്പിക്കപ്പെടുന്നു.

ചര്‍ച്ചകളുടെ ചരിത്രവും വിജയവും

2007-ലാണ്, സമഗ്രമായ ഒരു സ്വതന്ത്ര വ്യാപാര കരാറിലൂടെ ഈ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, വിവിധ വിഷയങ്ങളില്‍ ഇരുപക്ഷത്തിന്റെയും നിലപാടുകളില്‍ ഉണ്ടായിരുന്ന പ്രകടമായ വ്യത്യാസങ്ങള്‍ കാരണം 2013-ല്‍ ചര്‍ച്ചകള്‍ താല്‍ക്കാലികമായി ഉപേക്ഷിക്കേണ്ടിവന്നു. തുടര്‍ന്ന് 2022-ല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചു. അനേകം വെല്ലുവിളികളും സങ്കീര്‍ണ്ണതകളും നിലനിന്നിട്ടും, ഇരുപക്ഷത്തെയും നേതാക്കളുടെ ശക്തമായ രാഷ്‌ട്രീയ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണവും മൂലം ഈ കരാര്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

ഇരുപക്ഷവും ധാരണയിലെത്തിയ ഈ വ്യാപാര കരാര്‍, കൂടുതല്‍ ദുര്‍ബലമാകുന്ന ആഗോള സാമ്പത്തിക ക്രമത്തില്‍ നിയമാധിഷ്ഠിതമായ വ്യാപാര ബന്ധങ്ങളുടെ പുനഃസ്ഥാപനത്തെ പ്രതിനിധീകരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യം. വിഷയങ്ങളുടെ ആഴവും പരപ്പും പരിഗണിക്കുമ്പോള്‍, ഒരേസമയം കഠിനവും അതീവ സങ്കീര്‍ണ്ണവുമായ വിഷയങ്ങളില്‍ ഇരുപക്ഷത്തിനും യോജിപ്പിലെത്താന്‍ കഴിഞ്ഞതിനാല്‍ ഈ കരാര്‍ ചരിത്രപരമായ പ്രാധാന്യം കൈവരിക്കുന്നു.

ഏറ്റവും നിര്‍ണായകമായ വ്യാപാര കരാര്‍

ഭാരത-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ സമീപകാലത്ത് അന്തിമമാക്കിയവയില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്ന വ്യാപാര കരാറുകളിലൊന്നാണ്. ഏകദേശം 200 കോടി ജനങ്ങളെയും, ആഗോള ജിഡിപിയുടെ ഏകദേശം 25 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 28 രാജ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ഈ കരാര്‍, ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലകളിലൊന്നായി മാറിയിരിക്കുന്നു.

ഒപ്പം, നിലവിലുള്ള പ്രശ്‌നങ്ങളും പുതുതായി ഉയര്‍ന്നുവരുന്ന ആശങ്കകളും കൈകാര്യം ചെയ്യുന്നതില്‍ ഈ കരാര്‍ ആധുനികവും നൂതനവുമായ ഒരു സമീപനം സ്വീകരിക്കുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും വിപണി പ്രവേശനം സുഗമമാക്കുകയും നിയന്ത്രണ തടസ്സങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന മാതൃകാപരമായ കരാറാണ് അവതരിപ്പിക്കുന്നത്. ഉദാഹരണമായി, പങ്കാളി രാജ്യങ്ങളില്‍ ഗണ്യമായ സംസ്‌കരണം അല്ലെങ്കില്‍ ഉത്പാദനം നടന്ന ഉത്പന്നങ്ങള്‍ക്കു മാത്രമേ ഉത്ഭവ രാജ്യമെന്ന ആനുകൂല്യം ലഭിക്കൂ എന്ന് ഉത്ഭവ നിയമങ്ങളെക്കുറിച്ചുള്ള അധ്യായം ഉറപ്പാക്കുന്നു. കരാര്‍ ബൗദ്ധിക സ്വത്തവകാശ സംരക്ഷണങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സുഗമമായ വിപണി പ്രവേശനം

ഇരുപക്ഷത്തെയും വിശാലവും വൈവിധ്യമാര്‍ന്നതുമായ വിപണികള്‍ പരസ്പരം തുറന്ന് നല്‍കുക എന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം.

കയറ്റുമതി നേട്ടങ്ങള്‍: ഭാരതത്തിന്റെ കയറ്റുമതി വ്യാപാരത്തിന്റെ 99 ശതമാനത്തിലധികം വരുന്ന ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിപണി പ്രവേശനം ഈ കരാര്‍ വാഗ്ദാനം ചെയ്യുന്നു. ഭാരതത്തിന്റെ കയറ്റുമതിമൂല്യത്തിന്റെ കുറഞ്ഞത് 90 ശതമാനത്തോളം ഉത്പന്നങ്ങള്‍ക്ക്, കരാര്‍ പ്രാബല്യത്തില്‍ വന്ന ഉടന്‍ തന്നെ തീരുവ ഇളവ് ചെയ്യപ്പെടും.

പ്രധാന മേഖലകള്‍: തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, സമുദ്രോത്പന്നങ്ങള്‍ എന്നിവയുള്‍പ്പെടുന്ന തൊഴില്‍പ്രധാന മേഖലകള്‍ക്ക് ഇത് ഗണ്യമായ നേട്ടങ്ങള്‍ സമ്മാനിക്കും.

നിയന്ത്രിത വിപണി: യൂറോപ്യന്‍ യൂണിയന്റെ ഓട്ടോമൊബൈല്‍ ഉത്പന്നങ്ങള്‍ക്ക് ഭാരതം വിപണി പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും, അത് താരിഫ് ക്വോട്ടകള്‍ മുഖേന ഘട്ടംഘട്ടമായും സൂക്ഷ്മമായി ക്രമീകരിച്ചുമാണ് നടപ്പാക്കുന്നത്.

സേവന വ്യാപാരത്തിലെ പുതിയ സാധ്യതകള്‍

ഈ കരാറിന്റെ ഭാഗമായി, 144 സേവന മേഖലകളിലായി ഭാരതത്തിന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് സേവനവ്യാപാര രംഗത്ത് ഇദപര്യന്തം സംഭവിക്കാത്ത ഒരു നേട്ടമാണ്.

മൊബിലിറ്റി: പ്രൊഫഷണലുകളുടെയും കരാര്‍ സേവനദാതാക്കളുടെയും താല്‍ക്കാലിക പ്രവേശനവും താമസവും കൂടുതല്‍ സുഗമമാക്കുന്നു.

ഡിജിറ്റല്‍ പേയ്‌മെന്റ്: യുപിഐ പോലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളിലെ ഭാരതത്തിന്റെ സാങ്കേതിക വൈദഗ്‌ദ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പരമ്പരാഗത വൈദ്യം: ആയുഷ് ഉള്‍പ്പെടെയുള്ള മേഖലകളിലെ ചികിത്സകര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ സേവനം നല്‍കാന്‍ അവസരം ലഭിക്കും.

സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരം

രണ്ട് വലിയ വിപണികള്‍ തമ്മിലുള്ള നീതിയുക്തവും പരസ്പര പ്രയോജനകരവുമായ ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ക്ഷീര, കാര്‍ഷിക മേഖലകളിലെ ചെറുകിട കര്‍ഷകരുടെ വരുമാനത്തെയും ഉപജീവനത്തെയും ബാധിക്കാത്ത വിധത്തിലാണ് വിപണി തുറന്നുകൊടുക്കുന്നത്. ഈ കാര്യങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ വളരെയധികം മെയ് വഴക്കം പ്രകടിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്.

ഭാരതത്തിന്റെ തന്ത്രങ്ങള്‍ക്ക് കരുത്തേകുന്നു

വിതരണ ശൃംഖലയിലെ പ്രതിസന്ധിയുടെയും തടസ്സങ്ങളുടെയും ഈ കാലഘട്ടത്തില്‍, ഭാരത-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍, ഭാരതത്തിന്റെ FTA, EFTA അടക്കമുള്ള മറ്റ് സമഗ്ര വ്യാപാര കരാറുകളില്‍ നിന്നുള്ള നേട്ടങ്ങള്‍ക്ക് അനുപൂരകമായി വര്‍ത്തിക്കും. 2021 മുതല്‍ ഭാരതം 9 സമഗ്ര വ്യാപാര കരാറുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അനിശ്ചിതവും അസ്ഥിരവുമായ ആഗോള സമ്പദ്വ്യവസ്ഥയില്‍, വിപുലമായ വിപണി പ്രവേശനം, തന്ത്രപരമായ സ്വയംഭരണം, പ്രതിരോധ ശേഷി എന്നിവ കൈവരിക്കുന്ന ഒരു പ്രധാന ഘട്ടമാണിത്. നീതിയുക്തവും നിയമാധിഷ്ഠിതവുമായ ഒരു ചട്ടക്കൂട്ടിലൂടെ യഥാര്‍ത്ഥ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാവുമെന്ന് ഈ കരാര്‍ തെളിയിക്കുന്നു.

 

Tags: India-European Union Free Trade AgreementFor free and fair trade
രാജേഷ് അഗര്‍വാള്‍
രാജേഷ് അഗര്‍വാള്‍
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തില്‍ വാണിജ്യ സെക്രട്ടറിയാണ് ലേഖകന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതം-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍: വസ്ത്രവ്യാപാരമേഖലയില്‍ ചരിത്രപരമായ മുന്നേറ്റം

Article

ഭാരതം-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ രാഷ്‌ട്രഭാവിയുടെ മാര്‍ഗരേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.